മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനാണ് ആസിഫ് അലി. ഇപ്പോൾ തീവ്രം സിനിമ ഒഴിവാക്കിയതിനെപ്പറ്റി സംസാരിക്കുകയാണ് ആസിഫ് അലി. തലവെട്ടി മണ്ണിനടിയില്‍ കുഴിച്ചിടുന്നത് ചിരിച്ചോണ്ടാണ് രൂപേഷ് നരേറ്റ് ചെയ്തതെന്നും അതുകേട്ടപ്പോള്‍ തനിക്ക് നോര്‍മലായിട്ട് തോന്നിയില്ലെന്നും ആസിഫ് അലി പറഞ്ഞു.
‘ഒരാളുടെ തലവെട്ടി മണ്ണിനടിയില്‍ കുഴിച്ചിടുന്നത് ചിരിച്ചുകൊണ്ട് പറയുന്ന ഒരാള്‍ നോര്‍മലായിട്ട് എനിക്ക് തോന്നിയില്ല. രൂപേഷിനെ പരിചയപ്പെട്ട എല്ലാവര്‍ക്കും അറിയാം അക്കാര്യം. ശെരിക്കും ഈ സിനിമ ഞങ്ങള്‍ ഇരുപത്തിയാറ് ദിവസം ഷൂട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഇരുപത്തി മൂന്ന് ദിവസവും അവന്‍ ചിരിച്ചുകൊണ്ടിരിക്കും. ചിരി തുടങ്ങിയാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്തൊരാളാണ്. അപ്പോള്‍ നമ്മളോര്‍ക്കും ഇയാള്‍ക്കെന്തോ പ്രശ്‌നമുണ്ടെന്ന്.
തീവ്രം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ദുല്‍ഖറിന് ടെന്‍ഷന്‍ ആയിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇവന്റെ ചിരി കേട്ടിട്ട് വീട്ടില്‍ പോയിട്ട് മമ്മൂക്കയുടെ അടുത്ത് പറഞ്ഞു ‘എല്ലാം ഓക്കെയാണ്. നന്നായിട്ട് ഷൂട്ട് ചെയ്യുന്നുണ്ട്. നല്ല ടെക്‌നീഷ്യനാണ്. പക്ഷെ, ആവശ്യമില്ലാതെ ചിരിക്കുന്നു’ എന്ന്. പിന്നെ മമ്മൂക്കക്ക് നന്നായി അറിയാം രൂപേഷിനെ. അതുകൊണ്ട് കുഴപ്പമില്ല,’ ആസിഫ് അലി പറയുന്നു.
Content Highlight: Dulquer got tense after seeing him laughing; he had told Mammootty about it says Asif Ali