കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക്.
കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ടു.
പി.ജെ ജോസഫിനൊപ്പം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് വിഭാഗത്തില്‍ നിന്നും വിടുകയാണെന്നും ജോസ് മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു.
ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് ധാരാളം പേര്‍ വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുന്നണി വിട്ട സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം പല നേതാക്കളും കൈക്കൊളളുന്നതെന്നും പി.ജെ. ജോസഫ് പ്രതികരിച്ചിരുന്നു.