ഞാന്‍ ജയിച്ചു; തോല്‍വി 'സമ്മതിക്കാതെ' വീണ്ടും ട്രംപ്
US Presidential Election
ഞാന്‍ ജയിച്ചു; തോല്‍വി 'സമ്മതിക്കാതെ' വീണ്ടും ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 9:08 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തോല്‍വി ‘സമ്മതിക്കാതെ’ ഡൊണാള്‍ഡ് ട്രംപ്. താന്‍ വിജയിച്ചുവെന്ന പ്രഖ്യാപനവുമായി ട്രംപ് വീണ്ടും രംഗത്തെത്തി.

‘തെരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചു’ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇന്ന് മാത്രം രണ്ടാം തവണയാണ് ട്രംപ് ട്വിറ്ററില്‍ വിജയിച്ചുവെന്ന് പ്രഖ്യാപിക്കുന്നത്.


ഈ മാസം മൂന്നിന് നടന്ന വോട്ടെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിച്ചെങ്കിലും അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയാറായിട്ടില്ല. കൃത്രിമം കാട്ടിയാണ് ബൈഡന്‍ വിജയിച്ചതെന്നാണ് ട്രംപിന്റെ ആരോപണം.

ക്രമക്കേട് ആരോപിച്ച് ട്രംപിന്റെ അനുയായികള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ അവയെല്ലാം തള്ളി.


അതേസമയം വോട്ടെടുപ്പ് തട്ടിപ്പിനെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ട പ്രാധാന്യം നല്‍കുന്നില്ലെന്നും ട്രംപ് പരാതിപ്പെട്ടു. ജോ ബൈഡന്‍ വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ജയിച്ചതെന്ന് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Donald Trump Won Election Tweet