ദിവ്യക്കായി വരികളെഴുതി സംഗീതസംവിധായകനായി വിനീത് ശ്രീനിവാസന്‍; ഉയര്‍ന്ന് പറന്ന് ഗാനം പുറത്തുവിട്ടു
song video
ദിവ്യക്കായി വരികളെഴുതി സംഗീതസംവിധായകനായി വിനീത് ശ്രീനിവാസന്‍; ഉയര്‍ന്ന് പറന്ന് ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th September 2020, 5:58 pm

ചെന്നൈ: വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീതസംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ ഭാര്യ ദിവ്യ ആദ്യമായി ആലപിച്ച ഗാനം പുറത്തുവിട്ടു. ഉയര്‍ന്ന് പറന്ന് എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ബുധനാഴ്ച വൈകുന്നേരമാണ് പുറത്തുവിട്ടത്.

‘ദിവ്യയ്ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പാട്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. ഇത് സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാല്‍വയ്പ്പാണിത്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ എന്റെയും’ എന്നാണ് വിനീത് ശ്രീനിവാസന്‍ ഗാനത്തിനെ കുറിച്ച് നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഗാനത്തിന്റെ വരികളും വിനീത് തന്നെയാണ് എഴുതിയിരിക്കുന്നത്. അടുത്തിടെ ദിവ്യ പാട്ടുപാടുന്നതിന്റെ ഒരു വീഡിയോ വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ദിവ്യയ്ക്കൊപ്പം പതിനാറ് വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ് ദിവ്യ പാടുന്ന ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചതെന്നും അത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും കുറിച്ചു കൊണ്ടായിരുന്നു വിനീതിന്റെ പോസ്റ്റ്.

അവതാരം എന്ന തമിഴ് ചിത്രത്തിലെ തെന്‍ട്രല്‍ വന്ത് തീണ്ടും പോത് എന്ന ഗാനമായിരുന്നു അന്ന് ദിവ്യ പാടിയത്. വീഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: DIVYA VINEETH Sing Song UYARNNU PARANNU Vineeth Sreenivasan Music Video