കല്‍പ്പറ്റ: വയനാട് യൂത്ത് കോണ്‍ഗ്രസ് ജില്ല ക്യാമ്പിലെ തര്‍ക്കത്തില്‍ നടപടി. രണ്ട് മണ്ഡലം പ്രസിഡന്റുമാരേയും 14 നിയോജകം മണ്ഡലം ഭാരവാഹികളേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. നേതൃസംഗമത്തിലെ വാക്‌പോരിനെത്തുടര്‍ന്നാണ് നടപടി.
കല്‍പ്പറ്റ: വയനാട് യൂത്ത് കോണ്‍ഗ്രസ് ജില്ല ക്യാമ്പിലെ തര്‍ക്കത്തില്‍ നടപടി. രണ്ട് മണ്ഡലം പ്രസിഡന്റുമാരേയും 14 നിയോജകം മണ്ഡലം ഭാരവാഹികളേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. നേതൃസംഗമത്തിലെ വാക്‌പോരിനെത്തുടര്‍ന്നാണ് നടപടി.
യൂത്ത് കോണ്‍ഗ്രസിന്റെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വയനാട് ക്യാമ്പില്‍ ചര്‍ച്ചയായി. കഴിഞ്ഞ ദിവസം വയനാട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലത്തിലെ നേതാക്കളുടെ ശബ്ദസന്ദേശം അടക്കം പുറത്ത് വന്നിരുന്നു.ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടിത്തിലിനെതിരെയടക്കമുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് പുറത്ത് വന്നത്.
വയനാട് ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കബളിപ്പിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പരാതിയുര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം എട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കോലഞ്ചേരി സ്വദേശി ടി.ആര്‍. ലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയത്. വീട് നിര്‍മാണത്തിനായി പണം സമാഹരിച്ച് വീടിന്റെ പണി പകുതി വഴിയില്‍ അവസാനിപ്പിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരാതി തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ രംഗത്ത് എത്തി.
പിന്നാലെ യൂത്ത് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യന്‍ രംഗത്ത് എത്തിയിരുന്നു.
എസ്.എഫ്.ഐയുടെ സംഘടനാ രീതി അുസരിച്ച് ക്ഷുഭിത യൗവനത്തെ നിലനിര്‍ത്തുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു മണ്ഡലത്തില്‍ പോയി 25 ചെറുപ്പക്കാരെ വിളിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സര്‍വകലാശാലയില്‍ അഗ്രസീവായ യൂത്തിനെ എസ്.എഫ്.ഐ നിര്‍ത്തുന്നുവെന്നും നമുക്ക് അഗ്രസീവായ യൂത്ത് ഒന്നും വേണ്ടെങ്കിലും ഒരു മണ്ഡലത്തില്‍ 25 പേരെ കൊണ്ടുവരാന്‍ സാധിച്ചാല്‍ മതിയെന്നും പി.ജെ കുര്യന്‍ പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. യുവജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുകയാണെന്നും 75 പേരെങ്കിലും ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അഞ്ച് ചെറുപ്പക്കാര്‍ പോലും ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
യുവനേതാക്കള്‍ റീല്‍സില്‍ നിന്നും ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കണമെന്ന വിമര്‍ശനവുമായി കോട്ടയം എം. എല്‍. എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്ത് എത്തിയിരുന്നു. രാജകൊട്ടാരത്തില്‍ കുബേരന്‍മാര്‍ ഇരുന്ന് പ്രജകളെ നോക്കിക്കാണുന്നത് പോലെ ജനാധിപത്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ജനങ്ങള്‍ക്കിടയിലായിരിക്കണം നേതാക്കളുടെ അടിത്തറയെന്നും അദ്ദേഹം പറയുകയുണ്ടായി.
Content Highlight: Dispute at Wayanad Youth Congress district camp; Two constituency presidents suspended