അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശ, തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് എന്നെ മാറ്റിയതിന് പിന്നില്‍ പാര്‍ട്ടി നശിക്കണമെന്ന താത്പര്യം: കെ.സുധാകരന്‍
Kerala News
അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശ, തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് എന്നെ മാറ്റിയതിന് പിന്നില്‍ പാര്‍ട്ടി നശിക്കണമെന്ന താത്പര്യം: കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th May 2025, 10:47 am

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നുമുള്ള മാറ്റത്തിന് പിന്നാലെ വിമര്‍ശനവുമായി കെ.സുധാകരന്‍. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് എന്നെ മാറ്റിയതിന് പിന്നില്‍ പാര്‍ട്ടി നശിക്കണമെന്ന താത്പര്യമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത് തന്നെ അറിയിക്കാതെയാണെന്നും ചില നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും കെ.സുധാകരന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്നത് ആരും പറഞ്ഞിരുന്നില്ലെന്നും പാര്‍ട്ടി നശിക്കട്ടേയെന്ന ദുര്‍മനസുള്ളവരാണ് തന്നെ മാറ്റിയതെന്നും പറഞ്ഞ സുധാകരന്‍ അവര്‍ പാര്‍ട്ടിയോട് കൂറുള്ളവരല്ലെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ചുമതല തനിക്ക് തരാന്‍ എ.ഐ.സി.സി തീരുമാനിച്ചുവെന്നറിയുന്നുവെന്നും പിന്നെന്തിനാണ് തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതെല്ലാം പരിഹരിക്കപ്പെട്ടുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Disappointed at being removed from the presidency, desire to destroy the party behind my removal in the run-up to the election: K. Sudhakaran