ഞാന്‍ ആദ്യമായി പറഞ്ഞ സമയത്ത് തീര്‍ത്ത സിനിമയാണ്; പ്രൊഡ്യൂസര്‍ക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല; വൈശാഖ്
Entertainment news
ഞാന്‍ ആദ്യമായി പറഞ്ഞ സമയത്ത് തീര്‍ത്ത സിനിമയാണ്; പ്രൊഡ്യൂസര്‍ക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല; വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th March 2022, 11:49 am

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഒരു ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഒരു രാത്രി നടക്കുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ്.

മാര്‍ച്ച് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നൈറ്റ് ഡ്രവൈിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വൈശാഖ്.

”ഞാന്‍ ആദ്യമായിട്ട് പറഞ്ഞ സമയത്ത് ചെയ്ത് തീര്‍ത്ത സിനിമയാണ് ഇത്. അങ്ങനെയൊരു പ്രത്യേകത കൂടിയുണ്ട്, പറഞ്ഞ സമയത്ത് പണി തീര്‍ത്ത് പോയ സിനിമ.

പ്രൊഡ്യൂസര്‍ക്കൊക്കെ സന്തോഷമായിരിക്കും. അവര്‍ക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ പറ്റിയിട്ടില്ല.

എന്തെങ്കിലുമുണ്ടോ ബാക്കി, ശരിക്കും ഒന്ന് ആലോചിച്ച് നോക്കിയേ, എന്നുവരെ ചോദിച്ചിട്ടുണ്ട്,” വൈശാഖ് തമാശരൂപേണ പറഞ്ഞു.

കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, കൈലാഷ് എന്നിവരും നൈറ്റ് ഡ്രൈവില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.

അഭിലാഷ് പിള്ളയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നീത പിന്റോ പ്രിയ വേണു എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മിച്ചിരിക്കുന്നത്.

സംഗീതം രഞ്ജിന്‍ രാജ്, ക്യാമറ ഷാജി കുമാര്‍.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററും പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്.

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ പുലിമുരുകന് ശേഷം മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്. ഒ.ടി.ടിയിലായിരിക്കും ചിത്രത്തിന്റെ റിലീസ്.


Content Highlight: Director Vysakh about shooting of Night Drive with Roshan Mathew, Anna Ben, Indrajith