മുത്തുഗൗ, അന്താക്ഷരി, ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ സംവിധായകനാണ് വിപിന്‍ദാസ്.
വാഴ, വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതിലൂടെ സിനിമയുടെ മറ്റുമേഖലകളിലേക്ക് കൂടി കടന്നിരിക്കുകയാണ് അദ്ദേഹം.
താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന തരം സിനിമകളെ കുറിച്ചും താരങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന റിജക്ഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ദാസ്.
ഇപ്പോഴും ഏറ്റവും കൂടുതല്‍ റിജക്ഷന്‍ കിട്ടുന്ന സംവിധായകന്‍ താനായിരിക്കുമെന്നാണ് വിപിന്‍ദാസ് പറയുന്നത്.
‘ തമാശ സിനിമകള്‍ ചെയ്യുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കോമഡി പറയുക പോലുള്ള കാര്യം അത്ര എളുപ്പമല്ല. അത് ഇപ്പോള്‍ ചെയ്യുന്ന ആളുകളില്ല.
എന്റെ കയ്യില്‍ കുറേ ത്രില്ലര്‍ സബ്ജക്ടുകള്‍ ഉണ്ട്. കുറേ വലിയ മേക്കിങ് പടങ്ങള്‍ എടുക്കാനുള്ള സബ്ജക്ട് ഉണ്ട്. ഞാന്‍ ഒരാളുടെ അടുത്ത് പോയാലും എന്നെ കയറ്റുന്നില്ല.
എനിക്ക് ഗുരുവായൂരമ്പല നടയില്‍ പോലത്തെ അല്ലെങ്കില്‍ ജയ ജയ ജയഹേ പോലത്തെ പടം വേണമെന്നാണ് എല്ലാ നടന്മാരും എന്നോട് പറയുന്നത്.
ഞാനൊരു ത്രില്ലറും കൊണ്ട് പോയാല്‍ അവര്‍ വേണ്ടെന്ന് പറയും. എന്നെ റിജക്ട് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ റിജക്ഷന്‍ കിട്ടുന്ന ആളായിരിക്കും ഞാന്‍.
എല്ലാവരും പറയും നമുക്ക് പടം ചെയ്യണം എന്നൊക്കെ. കഥ പറയാന്‍ ചെല്ലുമ്പോള്‍ അയ്യോ ഇത് വേണ്ട നമുക്ക് വേറൊരു പടം ചെയ്യാമെന്ന് പറയും.
അവര്‍ക്ക് ഇതാണ് വേണ്ടത്. ഇത് മാത്രമേ നടക്കുന്നുള്ളൂ. ഇതാകുമ്പോള്‍ അവര്‍ക്ക് ആ പേര് കിട്ടുന്നുണ്ട്. കാശ് കിട്ടുന്നുണ്ട്. സിനിമ സക്‌സസ് ആകുന്നുണ്ട്.
അതോടെ ഞാന്‍ എന്റെ സിനിമകളൊക്കെ മാറ്റിവെച്ചു. ത്രില്ലറൊക്കെ അങ്ങോട്ട് മാറ്റിവെച്ച് ഇത്തരം സിനിമകള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. അപ്പോള്‍ അതേ ജോണറില്‍ ഒരാള്‍ കഥ വന്ന് പറയുമ്പോള്‍ അത് നമുക്ക് മനസിലാകും. അത് കാണാന്‍ ആളുണ്ടാകും. ഈ സിനിമ ത്രില്ലര്‍ ആക്കി എടുക്കുകയാണെങ്കില്‍ അത്ര ആളുണ്ടാവില്ല.
ഞാന്‍ കേള്‍ക്കുന്ന സ്‌ക്രിപ്റ്റില്‍ തന്നെ ഞാന്‍ റിജക്ട് ചെയ്യുന്ന സ്‌ക്രിപ്റ്റുകള്‍ ഒരുപാടാണ്. അത്രയും സിനിമകളാണ് എന്നിലേക്ക് വരുന്നത്. അതുപോലെ തന്നെ ഞാന്‍ സംവിധാനം ചെയ്യുന്നില്ല എന്ന് തീരുമാനിച്ച സിനിമകളും ഉണ്ട്.
വാഴ വേണമെങ്കില്‍ എനിക്ക് സംവിധാനം ചെയ്യാവുന്ന സിനിമയായിരുന്നു. അത് ഞാന്‍ ആനന്ദിന് കൊടുത്തു. അതുപോലെ വേറെയും സിനിമകള്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നുണ്ട്.
ഞാന്‍ കാണുന്നവരെയെല്ലാം പിടിച്ച് ഡയറക്ടര്‍ ആകും. അങ്ങനെ ആരും സുഖിക്കേണ്ടല്ലോ. ഇതൊരു ഈസി പരിപാടിയാണെന്ന് പലര്‍ക്കും വിചാരമുണ്ട്. എനിക്ക് ഒരാള്‍ ഡയറക്ട് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. അതിലേക്ക് പോകാനേ ഞാന്‍ പറയുകയുള്ളൂ,’ വിപിന്‍ദാസ് പറഞ്ഞു.
Content Highlight: Director VipinDas About the actors who rejected his Scripts