മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറര്‍ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയന്‍ പോലുള്ള വേറിട്ട സിനിമകളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ക്ക് ഭയമാണ്. എന്ത് വൃത്തികേട് കണ്ടാലും കലാകാരന്മാര്‍ മിണ്ടുന്നില്ല
ഇപ്പോള്‍ കേരളത്തിലെ മുന്‍നിര നടന്മാരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സമൂഹത്തിലോ സിനിമയിലോ നടക്കുന്ന എന്ത് വൃത്തികേട് കണ്ടാലും കലാകാരന്മാര്‍ മിണ്ടുന്നില്ലെന്നും തെറ്റുകണ്ടാല്‍ കലാകാരന്മാര്‍ പ്രതികരിക്കുന്നില്ലെന്നും വിനയന്‍ പറയുന്നു. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ തങ്ങളുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവാര്‍ഡ് ലഭിക്കില്ലെന്ന ഭയവുമുണ്ടെന്നും വിനയന്‍ പറഞ്ഞു. തിരുവൈരണിക്കുളം ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.
അതേസമയം എമ്പുരാനെതിരെയുള്ള സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തില്‍ അമ്മ സംഘടനയോ താരങ്ങളോ പരസ്യ പ്രതികരണത്തിന് ഇതുവരെയും തയ്യാറായിട്ടില്ല. എന്നാല്‍ സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ നടി സീമ ജി. നായര്‍ക്കെതിരെയുള്ള കടുത്ത സൈബര്‍ അറ്റാക്കും തുടരുകയാണ്.