മലയാള സിനിമയിലെ നടനും സംവിധായകനുമാണ് ശ്രീകാന്ത് മുരളി. ഇദ്ദേഹമൊരു പരസ്യ സംവിധായകനും, നിർമാതാവും കൂടിയാണ്. ഹോം, എബി, ആക്ഷൻ ഹീറോ ബിജു തുടങ്ങി മലയാള സിനിമകളിൽ അഭിനയിക്കുകയും എബി എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നടൻ ഇന്ദ്രൻസിനെപ്പറ്റി സംസാരിക്കുകയാണ് ശ്രീകാന്ത് മുരളി. ഹോം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
ഏറ്റവും സീനിയറും പ്രഗല്‍ഭരും ആയിട്ടുള്ള സംവിധായകരുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള ആളാണ് ഇന്ദ്രൻസെന്നും ഏറ്റവും പ്രഗല്ഭനായ നടൻമാരുടെയും ടെക്‌നീഷ്യന്‍സിന്റെയും കൂടെ പണിയെടുത്തിട്ടുള്ള ആളാണ് അദ്ദേഹമെന്നും ശ്രീകാന്ത് മുരളി പറയുന്നു.
ഇന്നത്തെ ഡിജിറ്റൽ കാലത്തിന് മുമ്പ് ഒരു ഫുട്ടേജ് തീര്‍ന്നാല്‍ കണക്ക് പറഞ്ഞിരുന്ന കാലം മുതൽ സിനിമയിൽ സജീവമായി നിന്നിരുന്ന ആളാണ് അദ്ദേഹമെന്നും അതുകൊണ്ട് ആ അനുഭവജ്ഞാനം ഹോം സിനിമയിൽ ഗുണപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനപരമായി ഹോമിലെ കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റ് തന്നെയാണ് ഇന്ദ്രൻസെന്നും ഡയലോഗ് ഡെലിവറി പോലും ആ കഥാപാത്രം പറയുന്നത് പോലെയാണെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. അതിൻ്റെ മുഴുവൻ ക്രെഡിറ്റ് ചിത്രത്തിൻ്റെ സംവിധായകൻ റോജിൻ തോമസിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹത്തിനെ കുറിച്ചൊക്കെ എന്താ പറയാന്‍ സാധിക്കുക. ഏറ്റവും സീനിയറായിട്ടുള്ള, പ്രഗല്ഭരായിട്ടുള്ള സംവിധായകരുടെ കൂടെ പണിയെടുത്തിട്ടുള്ള ആളാണ്. ഏറ്റവും പ്രഗല്ഭനായ നടന്‍മാരുടെ കൂടെയും ടെക്‌നീഷ്യന്‍സിന്റെ കൂടെയും പണിയെടുത്തിട്ടുള്ള ആളാണ്.
ഇന്നത്തെ ഈ ഡിജിറ്റല്‍ പരിപാടിക്ക് മുമ്പ് ഓരോ റീലിലും ഓരോ റോളിനും, ഒരു ഫുട്ടേജ് തീര്‍ന്നാല്‍ അതിന് കണക്ക് പറഞ്ഞിരുന്ന കാലത്ത് സിനിമയില്‍ സജീവമായി നിന്നിരുന്ന ആളാണ് അദ്ദേഹം. അപ്പോള്‍ ആ എക്‌സ്പീരിയന്‍സ് എല്ലാം നമ്മുടെ സിനിമയില്‍ ഗുണപ്പെട്ടു എന്നുള്ളതാണ് ഒറ്റവാക്കില്‍ പറയാനുള്ളത്.
പിന്നെ അദ്ദേഹം അടിസ്ഥാനപരമായി ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം തന്നെയായി സെറ്റില്‍ വന്നിരിക്കും. ഡയലോഗ് ഡെലിവറി പോലും ആ കഥാപാത്രം പറയുന്നത് പോലെയാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ഗോസ് ടു റോജിന്‍ എന്നുപറയുന്ന സംവിധായകനാണ്,’ ശ്രീകാന്ത് മുരളി പറയുന്നു.
Content Highlight: Director Sreekanth Murali Talking about Actor Indrans