വിക്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കയ്യടികള്‍; അഭിനന്ദനവുമായി സംവിധായകന്‍ ശങ്കര്‍
Entertainment news
വിക്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കയ്യടികള്‍; അഭിനന്ദനവുമായി സംവിധായകന്‍ ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th June 2022, 11:52 pm

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കമല്‍ഹാസന്‍-ലോകേഷ് ചിത്രം വിക്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിലൂടെ ഏറെ കാലത്തിന് ശേഷം ഉലക നായകന്‍ തിരിച്ച് വന്നിരിക്കുകയാണ്. രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രം നിര്‍മിച്ചത്.

ചിത്രത്തെയും ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങളെയും അഭിനന്ദിച്ച് സിനിമാ രംഗത്തുള്ള നിരവധി പേരാണ് എത്തുന്നത്. അത്തരത്തില്‍ സംവിധായകന്‍ ശങ്കറും ചിത്രത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്.

വിക്രം കണ്ടെന്നും വളരെ മികച്ച ചിത്രം ആണെന്നും അണിയറ പ്രവര്‍ത്തകരെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.


ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച അനിരൂദ്ധിനേയും, സ്റ്റണ്ട് ചെയ്ത അന്‍ബറിവ് സഹോദരങ്ങളെയും അഭിനന്ദിച്ച് കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.

കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight : Director shanker appreciates vikram movie team