മലയാള സിനിമയുടെ അഭിമാനമാായി നിലകൊള്ളുന്ന അഭിനേതാവാണ് മമ്മൂട്ടി. എഴുപത്തിയഞ്ചാം വയസിലും നല്ല ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന താരം തന്റെ നാലാമത്തെ നാഷണല്‍ അവാര്‍ഡായിരുന്നു ഭ്രമയുഗത്തിലൂടെ സ്വന്തമാക്കിയത്. ഭ്രമയുഗത്തിനൊപ്പം കാതല്‍ ദി കോര്‍, പുഴു, കളങ്കാവല്‍, നന്‍പകല്‍ നേരത്ത് മയക്കം, ഉണ്ട തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒട്ടനവധി ചിത്രങ്ങളാണ് താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ചെയ്തിരിക്കുന്നത്.

ഓം. Photo: Youtube.com

എന്നാല്‍ മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്നത് ഒരു കംപ്ലീറ്റ് മാസ് ആക്ഷന്‍ മസാല ചിത്രത്തിനായാണ്. നിതീഷ് സഹദേവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന മേളയ്ക്കൊപ്പം ഏവരും കാത്തിരിക്കുന്നത് തമിഴ് ചിത്രം ഓമിനായാണ്. ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന രാജ്കുമാര്‍ പെരിയസ്വാമിയുടെ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്.

സൗത്ത് ഇന്ത്യയിലെ സെന്‍സേഷനായ സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസറായ സിയ എന്‍ട്രിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടീസറിലുടീളം മമ്മൂട്ടിയുടെ ഓറയായിരുന്നു കാണാന്‍ സാധിച്ചത്. അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ നോട്ടമിട്ടിരിക്കുന്ന നൊട്ടോറിയസ് ഗ്യാങ്സ്റ്ററാണ് കാര്‍ത്തികേയന്‍ എന്ന് ടീസര്‍ പറഞ്ഞുവെക്കുന്നുണ്ട്. കള്ളക്കടത്തുകാരനാണെങ്കിലും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടയാളാണ് സിയാ എന്നറിയപ്പെടുന്ന കാര്‍ത്തികേയന്‍. മമ്മൂട്ടി എന്ന നടനെക്കാള്‍ അദ്ദേഹത്തിലെ സ്റ്റാറിനെ ഫോക്കസ് ചെയ്യുന്ന കഥാപാത്രമാണിതെന്ന് ടീസര്‍ സൂചന നല്‍കുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഴോണറിനെ കുറിച്ച് സംവിധായകന്‍ രാജ്കുമാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ട്രൂ ക്രൈം ഴോണറില്‍ ഒരു ഇമോഷണല്‍ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകന്‍ പറയുന്നു. സൗഹൃദത്തെ കുറിച്ചായിരിക്കും കഥയെന്നും ഒരു റീജ്യണില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്ത വിധത്തില്‍ യൂണിവേഴ്സല്‍ അപ്പീലുള്ള കഥയാണ് ചിത്രത്തിന്റേതെന്നും സംവിധായകന്‍ പറയുന്നു.

ഓം. Photo: X.com

ഓമിലെ കഥാപാത്രങ്ങള്‍ക്കായി ഓരോ അഭിനേതാക്കളും തങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് കടന്നിട്ടുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു. ചിത്രത്തില്‍ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയിട്ടുണ്ടെങ്കിലും ഒരു സാങ്കല്പിക ലോകത്താണ് കഥ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Director Rajkumar Periyaswamy talks about his upcoming movie OM