തമിഴിലെ മികച്ച ചിത്രങ്ങളായ 96, മെയ്യഴകന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സി. പ്രേംകുമാര്‍. ഇപ്പോള്‍ തനിക്ക് പ്രിയപ്പെട്ട രണ്ട് പ്രണയചിത്രങ്ങളും മലയാളിസംവിധായകരുടേതാണെന്ന് പറയുകയാണ് സംവിധായകന്‍.
തമിഴിലെ മികച്ച ചിത്രങ്ങളായ 96, മെയ്യഴകന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സി. പ്രേംകുമാര്‍. ഇപ്പോള്‍ തനിക്ക് പ്രിയപ്പെട്ട രണ്ട് പ്രണയചിത്രങ്ങളും മലയാളിസംവിധായകരുടേതാണെന്ന് പറയുകയാണ് സംവിധായകന്‍.
തനിക്ക് പ്രിയപ്പെട്ട രണ്ട് പ്രണയചിത്രങ്ങളും മലയാളി സംവിധായകരുടേതാണെന്നും ഒന്ന് ഫാസിലിന്റെ കാതലുക്ക് മരിയാതൈയും മറ്റൊന്ന് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമവും ആണെന്നും പ്രേംകുമാര്‍ പറയുന്നു.

തനിക്ക് ഫാസില്‍ പ്രചോദനം ആണെന്നും തന്റെ എഴുത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴില്‍ കെ. ഭാഗ്യരാജ, തെലുങ്കില്‍ കെ. വിശ്വനാഥ്. കേരളത്തില്‍ ഫാസില്‍ എന്നിവരാണ് തനിക്കിഷ്ടപ്പെട്ടവരെന്നും ഇവരുടെ സ്വാധീനം തന്റെ എഴുത്തില്‍ കാണാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

കാതലുക്ക് മരിയാതൈ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ കുട്ടിക്കാലം മുതല്‍ താന്‍ കാണാറുണ്ടെന്നും പ്രേംകുമാര്‍ പറയുന്നു. അവര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് തന്റെ ആഗ്രഹമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് എന്നിവരെ ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവസരം ലഭിച്ചാല്‍ മലയാളത്തില്‍ സിനിമ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് പ്രിയപ്പെട്ട രണ്ട് പ്രണയചിത്രങ്ങളും മലയാളി സംവിധായകരുടെതാണ്. ഒന്ന് ഫാസില്‍ സാറിന്റെ കാതലുക്ക് മരിയാതൈ, മറ്റൊന്ന് അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എനിക്ക് വലിയൊരു പ്രചോദനമാണ് ഫാസില്‍ സാര്‍. എന്റെ എഴുത്തില്‍ പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ സ്വാധീനം കാണാനാകും.

തമിഴില്‍ കെ. ഭാഗ്യരാജ് സാര്‍, തെലുങ്കില്‍ കെ. വിശ്വനാഥ് സാര്‍, കേരളത്തില്‍ ഫാസില്‍ സാര്‍. ഇവര്‍ മൂന്നുപേരുടെയും സ്വാധീനം എന്റെ എഴുത്തില്‍ പ്രകടമാണ്. കാരണം ചെറുപ്പം മുതലേ ഇവരെയാണല്ലോ ഞാന്‍ കണ്ടുവളര്‍ന്നത്. കാതലുക്ക് മരിയാതൈ എന്ന ചിത്രം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്, പ്രത്യേകിച്ച് അതിന്റെ ക്ലൈമാക്‌സ്.
മമ്മൂട്ടി സാറിന്റെയും മോഹല്‍ലാല്‍ സാറിന്റെയും ചിത്രങ്ങള്‍ കുട്ടിക്കാലം മുതല്‍ ഒരുപാട് കാണുന്നയാളാണ് ഞാന്‍. അവര്‍ക്കൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ ഒരു സ്വപ്നമാണ്. ഇപ്പോഴത്തെ താരങ്ങളെയും ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഒക്കെ. അധികം വൈകാതെ ഇവര്‍ക്കൊപ്പമൊക്കെ സിനിമ ചെയ്യണമെന്ന പദ്ധതി മനസിലുണ്ട്. എന്റെ ചിത്രങ്ങള്‍ മനസുകൊണ്ട് സ്വീകരിച്ചവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ അവസരം ലഭിച്ചാല്‍ ഉറപ്പായും മലയാളത്തില്‍ സിനിമ ചെയ്യും,’ പ്രേംകുമാര്‍ പറയുന്നു.
Content Highlight: Director Prem Kumar Talking About Fasil and Alphons Puthran