ചിത്രത്തിന്റെ റിലീസിന് ശേഷം വലിയ രീതിയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായെത്തിയ സിനിമക്ക് ബോക്‌സ് ഓഫീസില്‍ കിട്ടിയ ചരിത്ര വിജയം. സാക്ഷാല്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാനെയും മറികടന്ന് 300 കോടിയലധികം നേടി കേരളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡിട്ടാണ് ലോകഃ തിയേറ്റര്‍ വിട്ടത്.
ലോകഃ ചാപ്റ്റര്‍ വണ്‍. Photo: Hotstar
ഇന്ത്യന്‍ സിനിമാ മേഖലയില്‍ പുറത്തിറങ്ങുന്ന കൊമേഷ്യല്‍ ചിത്രങ്ങളില്‍ നായകന്റെ നിഴലായി മാത്രമെത്തുന്ന സ്ത്രീകഥാപാത്രങ്ങളെ കണ്ടുപരിചയിച്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്കായിരുന്നു ചന്ദ്രയെന്ന ആദ്യ സൂപ്പര്‍ഹീറോ കഥാപാത്രമെത്തിയത്. എപ്പോഴും നായക കഥാപാത്രത്തെ ആശ്രയിക്കേണ്ടി വരുന്ന പതിവ് പാറ്റേണുകളെ പൊളിച്ചെഴുതാന്‍ ചിത്രത്തിനായി.
ഇത്തരത്തിലൊരു ചിത്രം ആത്മവിശ്വസത്തോടെ തിയേറ്ററുകളിലേക്കെത്തിക്കാന്‍ മലയാളി പ്രേക്ഷകര്‍ സംവിധായകനും തിരക്കഥാകൃത്തുകള്‍ക്കും നല്‍കിയ ധൈര്യത്തെ സംവിധായകന്‍ പി. ആര്‍. അരുണ്‍ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. മീഡിയവണ്‍ ഷോമാളിന് നല്‍കിയ അഭിമുഖത്തിലാണ് ഫാര്‍മ വെബ് സിരീസ് സംവിധായകനായ പി.ആര്‍ അരുണ്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഇന്ത്യയിലെ മറ്റേത് സിനിമയെടുത്ത് നോക്കിയാലും ക്ലൈമാക്‌സില്‍ നായികയെ രക്ഷിക്കാന്‍ സ്ലോമോഷനില്‍ നായകനെത്തുമെന്നും എന്നാല്‍ ലോകഃയില്‍ നമ്മുടെ പെണ്‍കുട്ടി തന്നെയാണ് എല്ലാ വില്ലന്മാരെയും ഇടിച്ചിടുന്നതെന്നും അരുണ്‍ പറയുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗരാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ് ഇതെന്നും പ്രേക്ഷകര്‍ക്കിടയില്‍ അവെയര്‍നെസ്സ് ലെവല്‍ കൂടിയതിന്റെ ലക്ഷണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകഃ സിനിമയുടെ അവസാനഭാഗത്ത് ടൊവിനോയും ദുല്‍ഖറും അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും വില്ലന്‍മാരുമായുള്ള ഫൈറ്റുകളടക്കം സിനിമയിലെ മിക്ക പ്രതിസഘട്ടങ്ങളും ഒറ്റക്കാണ് കല്ല്യാണിയുടെ ചന്ദ്ര എന്ന കഥാപാത്രം നേരിടുന്നത്. ഒ.ടി.ടി റിലീസിന് ശേഷം വലിയ രീ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള പ്രക്ഷകരില്‍ നിന്നും ചന്ദ്ര എന്ന കഥാപാത്രത്തിന് ലഭിച്ചത്.
Content Highlight: director PR Arun talks about female lead in lokah chapter one Chandra movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.