ദാസേട്ടാ... ജയരാജ്, നിങ്ങള്‍ രണ്ടാളും കൗശലക്കാരായ ഒറ്റുകാരാണ്: നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തു: സംവിധായകന്‍ നജീം കോയ
Kerala News
ദാസേട്ടാ... ജയരാജ്, നിങ്ങള്‍ രണ്ടാളും കൗശലക്കാരായ ഒറ്റുകാരാണ്: നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തു: സംവിധായകന്‍ നജീം കോയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 11:12 am

കൊച്ചി: ദേശീയ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കാനുള്ള കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരുടെ തീരുമാനത്തിനൊപ്പം നില്‍ക്കാതിരിക്കുകയും പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്ത ഗായകന്‍ യേശുദാസിനേയും സംവിധായകന്‍ ജയരാജിനേയും രൂക്ഷമായി വിമര്‍ശിച്ച് യുവ സംവിധായകന്‍ നജീം കോയ.


Dont Miss കര്‍ണാടകയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ വമ്പന്‍ അബദ്ധം; കുറഞ്ഞത് പത്രമെങ്കിലും വായിക്കൂവെന്ന് സോഷ്യല്‍ മീഡിയ


ദാസേട്ടനും ജയരാജും കൗശലക്കാരായ ഒറ്റുകാരാണെന്നായിരുന്നു നജീമിന്റെ വിമര്‍ശനം. നിങ്ങള്‍ക്ക് പ്രശസ്തി വാനോളമുണ്ട്, എന്നിട്ടും നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തു… പാലം കടന്നപ്പോ നിങ്ങള്‍ക്കു കൂരായണ.. ! എന്നായിരുന്നു നജീം ഫേസ്ബുക്കില്‍ കുറിച്ചത്.

രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യില്ലെന്ന കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങിയ നടന്‍ ഫഹദ് ഫാസിലിനേയും നജീം അഭിനന്ദിച്ചു..”” ഫഹദ് നിങ്ങള്‍ എന്റെ കൂട്ടുകാരനായതില്‍ ഞാന്‍ ഇപ്പോള്‍ ഏറെ അഭിമാനം കൊള്ളുന്നു “” എന്നായിരുന്നു നജീം കുറിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിന്റെ സംവിധായകനാണ് നജീം കോയ. ഫ്രൈഡേ, അപൂര്‍വരാഗം, 2 കണ്‍ട്രീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ രചിച്ചതും നജീമാണ്.