മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമ കരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി.
കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു. മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരെപ്പോലെ ഒരു നായിക വിസ്മയിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യര്‍ ആണെന്ന് കമല്‍ പറയുന്നു.
നമ്മള്‍ ജീവിച്ചകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരെപ്പോലെ ഒരു നായിക നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരാണ് – കമല്‍
മഞ്ജുവിനെക്കുറിച്ച് ഇതുവരെ ഒരു സംവിധായകനും പരാതി പറയുന്നത് താന്‍ കേട്ടിട്ടില്ലെന്നും ആരെക്കുറിച്ചും മഞ്ജു ഒരിക്കലും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ലെന്നും അത് നല്ലൊരു അഭിനേത്രിക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നും കമല്‍ പറഞ്ഞു.
‘നമ്മള്‍ ജീവിച്ചകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്മാരെപ്പോലെ ഒരു നായിക നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മഞ്ജു വാര്യരാണ്. ശോഭന, ഉര്‍വശി എന്നീ മികച്ച നായികമാര്‍ക്ക് ശേഷമാണ് മഞ്ജു വരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതിലും വലിയ ജനപ്രീതിയോടെ മഞ്ജു അതിലും ശക്തയായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ആത്മ സമര്‍പ്പണം തന്നെയാണ്.
ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതിലും വലിയ ജനപ്രീതിയോടെ മഞ്ജു അതിലും ശക്തയായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ആത്മ സമര്‍പ്പണം തന്നെയാണ്
മഞ്ജുവിനെക്കുറിച്ച് ഇതുവരെ ഒരു സംവിധായകനും പരാതി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ആരെക്കുറിച്ചും മഞ്ജു ഒരിക്കലും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. അത് നല്ലൊരു അഭിനേത്രിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.
മോഹന്‍ലാലിനെക്കുറിച്ച് എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഡയറക്ടേഴ്സ് ആക്ടര്‍ എന്നത്. അതായത് ഒരു പാത്രത്തില്‍ വെള്ളമൊഴിച്ചാല്‍ അതിന്റെ രൂപത്തിലേക്ക് വെള്ളം മാറുന്നതുപോലെ. മഞ്ജു വാര്യരും അത്തരത്തില്‍ തന്നെയാണ്,’ കമല്‍ പറയുന്നു.