ആസിഫ് അലി നായകനായി ഈ വര്‍ഷം തിയേറ്ററില്‍ എത്തിയ മിസ്റ്ററി ക്രൈം ത്രില്ലര്‍ ചിത്രമാണ് രേഖാചിത്രം. ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയില്‍ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.
ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടെയാണ് രേഖാചിത്രം. ആസിഫിന് പുറമെ അനശ്വര രാജന്‍, മനോജ് കെ. ജയന്‍, സിദ്ദിഖ്, സലീമ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ജഗദീഷ്, ഉണ്ണി ലാലു തുടങ്ങിയ മികച്ച താരനിരയായിരുന്നു സിനിമക്കായി ഒന്നിച്ചത്.
കാതോട് കാതോരം എന്ന സിനിമയിലെ ഗെറ്റപ്പില്‍ മമ്മൂട്ടിയെ എ.ഐ ഉപയോഗിച്ച് കൊണ്ടുവന്നതും രേഖാചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. ഈ സിനിമയില്‍ തന്റെ ഏറ്റവും വലിയ ഭാഗ്യം തന്നെ എ.ഐ ചെയ്യാതെ അവതരിപ്പിച്ചു എന്നുള്ളതാണെന്ന് പറയുകയാണ് നടന്‍ ജഗദീഷ്.
രേഖാചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഗദീഷ് അന്ന് എങ്ങനെയാണോ ഇരിക്കുന്നത് അതേപോലെ തന്നെയാണ് ഇപ്പോഴുമുള്ളത് എന്നതാണ് അതിന്റെ കാര്യമെന്നാണ് സംവിധായകന്‍ കമല്‍ ഇതിന് മറുപടിയായി പറഞ്ഞത്.
‘അതിന് കാരണം എന്താണെന്ന് അറിയുമോ. ജഗദീഷ് അന്ന് എങ്ങനെയാണോ ഇരിക്കുന്നത് അതേപോലെ തന്നെയാണ് ഇപ്പോഴും. നമുക്കൊക്കെ എപ്പോഴും അത്ഭുതം തോന്നുന്ന കാര്യമാണ് അത്. പണ്ടത്തെ പോലെ തന്നെ യങ് ആയിരിക്കുകയാണ് ജഗദീഷ്,’ കമല്‍ പറഞ്ഞു.
രേഖാചിത്രത്തില്‍ ജഗദീഷിനെ എ.ഐ ഉപയോഗിച്ച് അവതരിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. കാരണം ഇന്നത്തെ ശബ്ദമായിരിക്കില്ലല്ലോ അന്നുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
‘അതില്‍ വേറെയൊരു കാര്യം കൂടെയുണ്ട്. ജഗദീഷേട്ടന്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഇരുന്നാണല്ലോ ഈ കഥ മുഴുവന്‍ പറയുന്നത്. അപ്പോള്‍ ഈ കഥ പറയുന്നതില്‍ ജഗദീഷേട്ടന്റെ യൗവ്വനം കാണിക്കുന്നുണ്ട്. ആ യൗവനത്തില്‍ ജഗദീഷേട്ടന്‍ ആ കുട്ടിക്ക് കത്ത് എഴുതി എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദമുണ്ട്.
ആ ശബ്ദത്തെ യൗവ്വനമാക്കിയിട്ടുണ്ട്. ശബ്ദത്തില്‍ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്. കാരണം ഇന്നത്തെ ശബ്ദമായിരിക്കില്ലല്ലോ അന്നുണ്ടായിരുന്നത്. ജഗദീഷേട്ടന്‍ നിത്യയുവാവ് ആണെങ്കിലും ആ കത്തില്‍ പറയുന്ന ശബ്ദം കുറച്ച് മാറ്റം വരുത്തി,’ രമേഷ് പിഷാരടി പറയുന്നു.
Content Highlight: Director Kamal Talks About Jagadish