ടൊവിനോ തോമസ് നായകനായി വന്ന ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹർ സംവിധാനം നിർവഹിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്.
ടൊവിനോ തോമസ് നായകനായി വന്ന ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹർ സംവിധാനം നിർവഹിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്.
വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. ടോവിനോക്കൊപ്പം സുരാജ് വെഞ്ഞാറമൂടും, പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ടൊവിനോയെക്കുറിച്ച് സംസാരിക്കുകയാണ് അനുരാജ്.

ടൊവിനോ എന്ന ആക്ടര്‍ എന്തും ചെയ്യാന്‍ റെഡിയായി നില്‍ക്കുന്ന ആളായിട്ടാണ് തനിക്ക് തോന്നിയതെന്നും കഥ വര്‍ക്കാണെങ്കില്‍ തന്നെ ഉപയോഗിക്കൂ എന്ന ആക്ടറാണ് ടൊവിനോ തോമസ് എന്നും അനുരാജ് പറയുന്നു. കഥ ആദ്യം ചർച്ച ചെയ്തപ്പോൾ മുതൽ തന്നെ ടൊവിനോക്ക് ഇത് നന്നാക്കണമെന്നാണെന്നും അതുകൊണ്ട് തങ്ങൾക്ക് കുറച്ച് പണി മാത്രമാണ് ഉള്ളതെന്നും സംവിധായകൻ പറഞ്ഞു.
ഒരു നടന് നന്നായി ചെയ്യണമെന്ന് തോന്നിക്കഴിഞ്ഞാൽ പിന്നെ തങ്ങൾക്ക് ഉള്ളത് പകുതി പണിയാണെന്നും അനുരാജ് കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടൊവിനോ എന്ന ആക്ടര്‍ എന്തും ചെയ്യാന്‍ റെഡിയായി നില്‍ക്കുന്ന ആളായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. കഥ വര്‍ക്കാണെങ്കില്‍ കഥാപരിസരം വര്‍ക്കാണെങ്കില്‍ ഞാന്‍ റെഡി, നിങ്ങളെന്നെ ഉപയോഗിക്കൂ എന്ന ആക്ടറായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ ആദ്യം ഡിസ്‌കസ് ചെയ്യുന്ന കാലം മുതല്‍ ഇങ്ങോട്ടെല്ലാം, അവനിത് നന്നാക്കണം എന്ന് അവന്റെ ഉള്ളില്‍ ഉള്ളിടത്തോളം നമുക്ക് കുറച്ച് പണിയാണ് ഉള്ളത്. ആത്യന്തികമായി ആ നടന് നന്നാക്കണം എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് പകുതി പണിയാണ് ഉളളത്,’ അനുരാജ് പറയുന്നു.
Content Highlight: Director Anuraj Manohar Talking about Tovino Thomas