'ഫഹദിനെ വെച്ച് ഇനിയൊരു മാസ് സിനിമ'; ആഗ്രഹം പങ്കുവെച്ച് ദിലീഷ് പോത്തന്‍
Entertainment
'ഫഹദിനെ വെച്ച് ഇനിയൊരു മാസ് സിനിമ'; ആഗ്രഹം പങ്കുവെച്ച് ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th July 2023, 8:55 pm

ഫഹദ് ഫാസിലിനൊപ്പം ഒരു മാസ് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. എല്ലാ ഴോണറിലുള്ള സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്റര്‍ടെയ്‌നിങ് ആയിട്ടുള്ള സിനിമകളും കൊമേഴ്ഷ്യല്‍ ചിത്രങ്ങള്‍ ചെയ്താലും അതില്‍ തന്റെ സിഗ്നേച്ചര്‍ ഉണ്ടായേക്കാമെന്നും എല്ലാ ഴോണറിലുള്ള സിനിമകള്‍ ചെയ്യണമെന്നുണ്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എല്ലാ തരം സിനിമയും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതില്‍ ചിലപ്പോള്‍ എന്റേതായ പൊതു സ്വഭാവം വരുമായിരിക്കും. ഞാന്‍ എന്റര്‍ടെയ്‌നിങ് ആയിട്ടുള്ള സിനിമ ചെയ്താലും കൊമേഴ്ഷ്യല്‍ ആയിട്ടുള്ളത് ചെയ്താലും അതില്‍ ചിലപ്പോള്‍ എന്റെ സിഗ്നേച്ചര്‍ വന്നേക്കാം. എനിക്കറിയില്ല, മാസ് സിനിമകള്‍ ഞാന്‍ ട്രൈ ചെയ്യുകയോ മുമ്പ് ഉണ്ടാക്കിയിട്ടോ ഇല്ല.

എല്ലാ ഴോണറിലുള്ള സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്റെ വിചാരം ഞാന്‍ ചെയ്ത മൂന്ന് സിനിമകളും മൂന്നാണെന്നാണ്. ആള്‍ക്കാര്‍ക്ക് തോന്നിയത് എല്ലാം പൊതു സിനിമകള്‍ ആണ്, പ്രകൃതി സിനിമകള്‍ ആണെന്നൊക്കെയാണ്.

പക്ഷെ ഞാന്‍ വിശ്വസിക്കുന്നത്, മഹേഷല്ല തൊണ്ടിമുതലെന്നും തൊണ്ടിമുതലല്ല ജോജി എന്നുമാണ്. എന്തായാലും എന്റെ വിശ്വാസവുമായി മുന്നോട്ടുപോകാനാണ് പ്ലാന്‍,’ ദിലീഷ് പോത്തന് പറഞ്ഞു.

Content Highlights: Dileesh Pothen shares new movie updates with Fahad Fazil