മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ സംവിധായകനായി സിനിമയിലെത്തിയ ദിലീഷ് പോത്തന്റെ നടനിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു. ഇതിനോടകം നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. ഷാഹി കബീറിന്റ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. സിനിമയില്‍ ദിലീഷ് പോത്തനും റോഷന്‍ മാത്യവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇപ്പോള്‍ റോഷന്‍ മാത്യുവിനെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തന്‍. കഠിനാധ്വാനിയായ നടനാണ് റോഷനെന്നും അത്തരം നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാനാകുക എന്നത് ഒരു ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. റോന്തില്‍ തങ്ങള്‍ ഇരുവരുടെയും കഥാപാത്രങ്ങളാണ് സിനിമയില്‍ പ്രധാനമായുമുള്ളതെന്നും 40 ദിവസത്തോളം തങ്ങള്‍ ഒരുമിച്ച് എല്ലാ സീനുകളുടെയും ഷൂട്ടിനുണ്ടായിരുന്നുവെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.
റോഷന്‍ ഒരു കഥാപാത്രത്തിന് വേണ്ടിയെടുക്കുന്ന ശ്രമം വളരെവലുതാണെന്നും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ശ്രമിക്കുന്ന അപൂര്‍വം നടന്‍മാരിലൊരാളാണ് റോഷനെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമാ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.
‘കഠിനാധ്വാനിയായ നടനാണ് റോഷന്‍. അത്തരം നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാനാകുക എന്നത് ഭാഗ്യമാണ്. റോന്തില്‍ ഞങ്ങള്‍ ഇരുവരുടെയും കഥാപാത്രങ്ങളാണ് പ്രധാനമായുമുള്ളത്. 40 ദിവസത്തോളം ഞങ്ങള്‍ ഒരുമിച്ച് എല്ലാ സീനുകളുടെയും ഷൂട്ടിനുണ്ടായിരുന്നു. റോഷന്‍ ഒരു കഥാപാത്രത്തിന് വേണ്ടിയെടുക്കുന്ന ശ്രമം വളരെവലുതാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ തന്നെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ശ്രമിക്കുന്ന അപൂര്‍വം നടന്‍മാരിലൊരാളാണു റോഷന്‍,’ ദിലീഷ് പോത്തന്‍ പറയുന്നു.
Content Highlight: Dileesh pothan about Roshan mathew