ഏട്ടന്റെ ആ ചിത്രത്തിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ല; ഫസ്റ്റ് ഹാഫില്‍ തന്നെ ഞാന്‍ ഇറങ്ങി പോയിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ഏട്ടന്റെ ആ ചിത്രത്തിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ല; ഫസ്റ്റ് ഹാഫില്‍ തന്നെ ഞാന്‍ ഇറങ്ങി പോയിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 10:53 am

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ഹൃദയം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഹൃദയം യങ് ആയ ഓഡിയന്‍സിനും മില്ലേനിയം കിഡ്‌സിനും ഇടയില്‍ ഒരുപാട് ഓളം ഉണ്ടാക്കിയ സിനിമയാണെന്നും എന്നാല്‍ തന്നേക്കാള്‍ പ്രായമുള്ളവരില്‍ ആ ചിത്രം വലിയ രീതിയില്‍ ഓളം ഉണ്ടാക്കിയിട്ടില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

തനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ കഴിയാത്ത രീതിയിലായിരുന്നു ആ സിനിമയെന്നും അതിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ ഹൃദയം കണ്ടപ്പോള്‍ ഫസ്റ്റ് ഹാഫില്‍ താന്‍ ഇറങ്ങി പോയിരുന്നുവെന്നും സെക്കന്റ് ഹാഫ് താന്‍ കാണുന്നത് വീട്ടില്‍ ഇരുന്ന് മക്കള്‍ ആ സിനിമ കാണുമ്പോഴാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഹൃദയം യങ് ആയ ഓഡിയന്‍സിനും മില്ലേനിയം കിഡ്‌സിനും ഇടയില്‍ ഒരുപാട് ഓളം ഉണ്ടാക്കിയ സിനിമയാണ്. എന്നേക്കാള്‍ പ്രായം ഉള്ളവരില്‍ പലര്‍ക്കും ഹൃദയം വര്‍ക്കായിട്ടില്ല.

എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഏരിയയായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. കമിങ് ഓഫ് ഏജ് ആയിട്ട് പോലും എനിക്ക് അത് വര്‍ക്കായിട്ടില്ല. സത്യത്തില്‍ ഞാന്‍ അതിന്റെ സെക്കന്റ് ഹാഫ് തിയേറ്ററില്‍ കണ്ടിട്ടില്ല.

ഫസ്റ്റ് ഹാഫില്‍ ഞാന്‍ ഇറങ്ങി പോയിരുന്നു. സെക്കന്റ് ഹാഫ് ഞാന്‍ കാണുന്നത് വീട്ടില്‍ ഇരുന്ന് മക്കള്‍ ആ സിനിമ കാണുമ്പോഴാണ്. അന്ന് അജുവിന്റെ മക്കളൊക്കെ വീട്ടില്‍ വന്നിരുന്നു. എനിക്ക് എവിടെയും ആ സിനിമ റിലേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ഹൃദയം

കൊവിഡിന് ശേഷം തിയേറ്ററില്‍ എത്തി വലിയ വിജയമായി മാറിയ ചിത്രമാണ്ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച സിനിമക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറഞ്ഞത്.

Content Highlight: Dhyan Sreenivasan Talks About Hridayam Movie