വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച ധ്യാന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച ധ്യാന്‍ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.
നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ഒരുക്കിയ ലവ് ആക്ഷന്‍ ഡ്രാമ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിച്ചാണ് ധ്യാന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മാത്രമല്ല ധ്യാനിൻ്റെ അഭിമുഖങ്ങളും വൈറലാണ്. ഇപ്പോൾ തൻ്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
തൻ്റെ കല്ല്യാണത്തിൻ്റെ തലേ ദിവസം താനും കൂട്ടുകാരും കൊച്ചിയിലെ വീട്ടിലിരുന്ന് ചീട്ടുകളിക്കുകയായിരുന്നെന്നും പിറ്റേ ദിവസം കണ്ണൂരിൽ വെച്ചിട്ടാണ് കല്ല്യാണമെന്നും ധ്യാൻ പറയുന്നു.

രാത്രി പന്ത്രണ്ട് മണിയായപ്പോൾ പങ്കാളി വിളിച്ചെന്നും വിവാഹത്തിന് വരുന്നുണ്ടോയെന്ന് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആ ചോദ്യത്തിൽ തനിക്ക് ബോധം വന്നെന്നും വണ്ടിയെടുത്ത് കണ്ണൂരിലേക്ക് പുറപ്പെട്ടുവെന്നും നടൻ കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്യാണത്തലേന്ന് രാത്രി ഞാനും കൂട്ടുകാരും കൊച്ചിയിലെ വീട്ടിലിരുന്ന് ചീട്ടുകളിക്കുകയാണ്. പിറ്റേന്ന് രാവിലെ പത്തരയ്ക്ക് കണ്ണൂരുള്ള ഓഡിറ്റോറിയത്തിലാണ് വിവാഹം. ബന്ധുക്കളെല്ലാം തലേന്ന് തന്നെ അവിടെ എത്തി. ഞാൻ മാത്രം കൊച്ചിയിൽ ആണ്.
രാത്രി പന്ത്രണ്ട് മണിയായപ്പോൾ പ്രതിശ്രുത വധു വിളിക്കുന്നു. ‘നിങ്ങൾ എവിടെയാണ്’ എന്ന് ചോദിച്ചു. ‘കൊച്ചിയിലെ വീട്ടിലാണ്’ ഞാൻ പറഞ്ഞു. ‘നാളെ കല്യാണത്തിന് വരുന്നുണ്ടോ?’ മുഖത്ത് വെള്ളം തളിച്ചു ബോധം തെളിക്കുന്നതുപോലെ ആയിരുന്നു ആ ചോദ്യം.
പിന്നെ, ഒന്നുമാലോചിച്ചില്ല. നേരെ വണ്ടിയെടുത്തിറങ്ങി. പ്രകൃതിപോലും സപ്പോർട്ട് ചെയ്‌തില്ല, കനത്ത മഴ. എറണാകുളം മുതൽ കണ്ണൂർ വരെ നിർത്താതെ പെയ്തു. ഏപ്രിലിൽ അങ്ങനെ മഴ പതിവുള്ളതല്ലല്ലോ. എങ്കിലും രാവിലെ കണ്ണൂരെത്തി വിവാഹം കഴിച്ചു. അതിൻ്റെ വിഡിയോയും ട്യൂബിൽ ഉണ്ട്. അച്‌ഛൻ്റെ പ്രസംഗവും കാണാം,’ ധ്യാൻ പറയുന്നു.
Content Highlight: Dhyan Sreenivasan Talking about his Marriage