വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ധ്യാനിനും പ്രണവിനും പുറമെ കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയായിരുന്നു ഈ ചിത്രത്തില്‍ ഒന്നിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍. സിനിമയുടെ ഷൂട്ടിന്റെ സയത്ത് എപ്പോഴാണ് സെറ്റിലേക്ക് എത്തേണ്ടതെന്ന് നിവിന്‍ പോളി തന്നോട് ചോദിച്ചിരുന്നെന്നും ആറുമണിയോടെ ഇവിടെ ഷൂട്ട് തുടങ്ങുമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നും ധ്യാന്‍ പറയുന്നു.
ആറുമണിക്കൊന്നും തനിക്ക് വരാന്‍ കഴിയില്ല, പത്തുമണിയാകുമ്പോള്‍ വരാം എന്ന് നിവിന്‍ പോളി പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. അങ്ങനെ പറഞ്ഞിട്ട് നിവിന്‍ രാവിലെ നേരത്തെ തന്നെ സെറ്റില്‍ വന്നുവെന്നും വിനീതിനെ പോലുള്ള സംവിധായകരാണെങ്കില്‍ എല്ലാവരും അനുസരണയോടെ സെറ്റിലേക്ക് വേഗം വരുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ ചിത്രമായ ഡിക്റ്ററ്റീവ് ഉജ്വലന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സമയത്ത് നിവിന് ചേട്ടന് എന്നോട് ചോദിച്ചു, ‘ എത്രമണിക്കാടാ ഷൂട്ട് തുടങ്ങുന്നത്’ എന്ന്. ഞാന്‍ ‘ ഇവിടെ ആറുമണിക്കൊക്കെ ഫസ്റ്റ് ഷോട്ട് തുടങ്ങും’ എന്ന് പറഞ്ഞു. അപ്പോള്‍ പുള്ളി ‘ ആറുമണിയോ, ആറുമണിക്ക് എന്റെ പട്ടി വരും, ഞാനൊരു പത്തുമണി ആകുമ്പോള്‍ വരും’ എന്ന് പറഞ്ഞു.
ഇതും പറഞ്ഞിട്ട് നിവിന്‍ ആറ് പത്തിന് അവിടെ സെറ്റില്‍ വന്ന് റെഡിയായി ഇരുപ്പുണ്ടായിരുന്നു(ചിരി). അപ്പോള്‍ അവിടെ അതുപോലെയൊരു ആളുണ്ടാകുമ്പോള്‍ കറക്റ്റ് അനുസരണയോടെ എല്ലാവരും വരും. അവിടെ വലിയ ഇതൊന്നും കളിച്ചിട്ട് കാര്യമില്ല,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan sharing his experiences on the sets of the film Varshangalkku Shesham