നല്ല സിനിമ എന്ന അഭിപ്രായം വന്നിട്ടും, ആളുകള്‍ തിയേറ്ററില്‍ സിനിമ പോയി കാണാത്ത പ്രവണതയുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. താനും ആസിഫലിയും തന്റെ മകളുടെ പിറന്നാള്‍ ദിവസത്തില്‍ ഒരുമിച്ചുണ്ടായിരുന്നെന്നും ആസിഫിന്റെ സര്‍ക്കീട്ട് എന്ന സിനിമ റിലീസായ സമയമായിരുന്നു അതെന്നും ധ്യാന്‍ പറയുന്നു. സര്‍ക്കീട്ട് എന്ന സിനിമ വളരെ നല്ല അഭിപ്രായം കേട്ട സിനിമയാണെന്നും ഒരുവിധം റിവ്യൂവേഴ്‌സ് എല്ലാം തന്നെ സിനിമക്ക് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിനിമ കാണാന്‍ തിയേറ്ററില്‍ ആളുകളില്ലായിരുന്നുവെന്നും ആസിഫ് അലിക്ക് അതില്‍ നല്ല വിഷമമുണ്ടായിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. നല്ല അഭിപ്രായം കേട്ടിട്ടും ആളുകള്‍ സിനിമ കാണാന്‍ തിയേറ്ററില്‍ വരാത്ത ഒരു പ്രവണത ഇപ്പോള്‍ കാണാമെന്നും ആളുകള്‍ വളരെ ചൂസിയാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ പുതിയ ചിത്രമായ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാനും ആസിഫും മോളുടെ ബെര്‍ത്ത്‌ഡെയുടെ ദിവസം ഒരുമിച്ചുണ്ടായിരുന്നു. അപ്പോള്‍ ആസിഫിന്റെ സര്‍ക്കീട്ട് എന്ന സിനിമ റിലീസായ സമയമായിരുന്നു. വളരെ നല്ല സിനിമയാണെന്ന് അഭിപ്രായം വന്നു. ഇവിടുത്തെ റിവ്യൂവേഴ്‌സെല്ലാം നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ എന്തുകൊണ്ട് തിയേറ്ററില്‍ ആളുകള്‍ വന്നില്ല. നല്ല സിനിമയാണെന്ന് അഭിപ്രായം വന്നിട്ട് തിയേറ്ററില്‍ ആരും വരാതിരുന്നതുകൊണ്ട് ആസിഫിന് അതില്‍ വിഷമമുണ്ടായിരുന്നു.
എന്നോട് പറയുകയും ചെയ്തു ‘ എടാ ആള് വരുന്നില്ല’ എന്ന്. അത് എന്തുകൊണ്ടാണ്. നല്ല സിനിമയാണ്, ഇവിടുത്തെ റിവ്യൂവേഴ്‌സും ക്രിട്ടിക്‌സുമൊക്കെ നല്ല അഭിപ്രായം പറഞ്ഞിട്ടും, നല്ലതാണെങ്കില്‍ ഇപ്പോള്‍ തിയേറ്ററുകളിലേക്ക് ആളുകള്‍ വരുന്നത് നന്നായിട്ട് കുറഞ്ഞു. അത്രയും ചൂസിയായി ആളുകള്‍,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Dhyan Sreenivasan says that despite the opinion that the film is good, there is a tendency for people not to go to the theater and watch the film.