നയന്‍താര-നിവിന്‍ പോളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ. ചിത്രത്തിനായി നയന്‍താരയുടെ ഡേറ്റ് വാങ്ങിയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍.
ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമ ചെയ്യാന്‍ നയന്‍താര തയ്യാറായത് സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ടതുകൊണ്ടല്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. നയന്‍താരയോട് പറഞ്ഞത് വേറെ എന്തൊക്കെയോ കഥയായിരുന്നെന്നും പേളി മാണി ഷോയില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
‘ഏട്ടനുമായി നയന്‍താരയ്ക്ക് കോണ്‍ടാക്ട് ഉണ്ട്. ഏട്ടനാണ് അവരുടെ നമ്പര്‍ തരാം നീ മെസ്സേജ് ചെയ്ത് നോക്കൂ എന്ന് പറയുന്നത്. അച്ഛനോട് ഭയങ്കര ഇഷ്ടമുള്ള ആളാണ് പുള്ളിക്കാരി.
ഞാന്‍ അവര്‍ക്ക് എന്റെ ഡീറ്റെയ്ല്‍സ് പറഞ്ഞ് മെസ്സേജ് അയച്ചു. പിറ്റേ ദിവസം തന്നെ വരാന്‍ പറഞ്ഞു. അവിടെയൊന്നും അങ്ങനെയല്ല മാനേജേഴ്‌സ് വഴിയാണ് കാര്യങ്ങള്‍ നടക്കുക. പിറ്റേ ദിവസം തന്നെ ഞാന്‍ ചെന്നു.
ഒന്നര മണിക്കൂര്‍ ലേറ്റ് ആയിട്ടാണ് എത്തിയത്. അലക്കിത്തേക്കാത്ത ഒരു ഷര്‍ട്ടും മുണ്ടുമൊക്കെയിട്ടാണ് പോയത്. 5 30 നാണ് എത്തിയത്. അഞ്ച് മണിക്ക് മീറ്റിങ് ഉള്ളവര്‍ 3 30 ന് വന്നിരിപ്പുണ്ട്. ഞാന്‍ ലേറ്റായി വരുന്നു, ഞാന്‍ കയറുന്നു.
സ്‌ക്രിപ്റ്റ് ബുക്ക് തുറക്കുന്നു. വായിച്ചു തുടങ്ങുന്നു. അതിന് ശേഷം ഞാന്‍ ഈ സിനിമയുടെ കഥയൊന്നുമല്ല പറയുന്നത്. ഞാന്‍ എന്തൊക്കെയോ പറഞ്ഞു. എന്താ പറഞ്ഞതെന്ന് പോലും എനിക്ക് ഓര്‍മയില്ല.
കഥ കഴിഞ്ഞ ശേഷം ഏകദേശം കഥയുടെ ഒരു ബ്രിഫ് കൊടുത്തു. ധ്യാന്‍ ലെറ്റ്‌സ് ഡു ഇറ്റ് എന്ന് അവര്‍ പറഞ്ഞു. കഥയുമൊന്നുമല്ല ഐ ലൈക്ക്ഡ് യു എന്നാണ് പറഞ്ഞത്.
നമ്മള്‍ ഒരു സ്ഥലത്ത് പോയിക്കഴിഞ്ഞാല്‍ കഥയൊന്നുമല്ല. എന്ത് കഥ, ഏത് കഥ നമ്മള്‍ അവര്‍ക്ക് കൊടുക്കുന്ന ഒരു എനര്‍ജിയുണ്ട്. പിന്നെ പണിയറിയാമെന്ന് കാണിക്കാന്‍ കുറച്ച് സാധനങ്ങളൊക്കെ കാണിക്കും.
അപ്പോള്‍ തന്നെ ഇവന്‍ കൊള്ളാമല്ലോ എന്ന് തോന്നും. രണ്ട് മൂന്ന് ലെന്‍സിന്റെ പേര് ഇതൊക്കെ പഠിച്ചുവെക്കും. വെരി ഈസി ടു ക്രാക്ക്.
ആദ്യത്തെ നാലഞ്ച് സീനുകളില്‍ ടെക്‌നിക്കലി നമ്മള്‍ സൗണ്ട് ആണെന്ന് കാണിക്കാന്‍ കുറച്ച് ഷോട്ട്‌സ് ഒക്കെ പറയും. അങ്ങനെ ഇംപ്രസ് ചെയ്യും. നാലഞ്ച് ഷോട്ട് കഴിഞ്ഞാല്‍ കഥയും ഇല്ല ഒന്നും ഇല്ല.
ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ഒരു റാപ്പോ ഉണ്ട്. ഒരു മെസ്സേജിനപ്പുറം അവരുണ്ട്. അങ്ങനെ ഒരു ബന്ധമാണ്. ഇക്കഴിഞ്ഞ വിഷുവിന്റെ അന്നും കുറേ സംസാരിച്ചിരുന്നു. മൂന്ന് നാല് മാസത്തിന് ശേഷമാണ് ഞങ്ങള്‍ സംസാരിച്ചത്.
എത്ര കാലം കഴിഞ്ഞാലും ആ ബന്ധം അങ്ങനെ ഉണ്ട്. അത് നമ്മള്‍ അവരെ ഡീല്‍ ചെയ്യുന്ന രീതിയിലാണ്. അവരുടെ സ്റ്റാര്‍ഡം നമുക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമോ എന്നാണ് അവര്‍ നോക്കുന്നത്. കഥയൊക്കെ സെക്കന്ററിയാണ്. നമ്മള്‍ അവരെ എത്രത്തോളം കംഫര്‍ട്ടബിള്‍ ആക്കി കൊണ്ടുപോകുന്നു എന്നതാണ് കാര്യം,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan about Nayanthara