കൊല അവസാനിക്കാന്‍ രാഷ്ട്രീയം അവസാനിപ്പിക്കണോ ? ക്യാംപസ് പറയുന്നു|Public Opinion
ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ വീണ്ടുമൊരു ക്യാംപസ് രാഷ്ട്രീയ കൊലപാതകം കൂടെ നടന്നിരിക്കുന്നു. ഇടുക്കി എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിയായ ധീരജ് രാജേന്ദ്രനാണ് കുത്തേറ്റ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തിലെ കോളേജുകളില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ക്യാംപസുകള്‍. ആശയങ്ങള്‍ തമ്മിലുളള എതിര്‍പ്പുകളാണ് ആവശ്യം. അല്ലാത്തപക്ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ സംഭവിക്കുന്ന മരണങ്ങളുടെ നഷ്ടം സമൂഹത്തിനു തന്നെയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ക്യാംപസ് സര്‍ഗാത്മകതയുടെ ഇടമാകണം, ഒരു ജീവനും ക്യാംപസില്‍ പൊഴിയരുതെന്ന് ചൂണ്ടിക്കാട്ടുന്ന വിദ്യാര്‍ത്ഥികള്‍, കൊലപാതകങ്ങള്‍ ഒരിക്കലും രാഷ്ട്രീയ മാര്‍ഗമായി അംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെടുന്നു. അതേസമയം, കൊലപാതകങ്ങളില്ലാതാക്കാന്‍ ക്യാംപസില്‍ രാഷ്ട്രീയം റദ്ദുചെയ്യണമെന്ന വാദങ്ങളെയും ഇവര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്തുകൊണ്ട് മാത്രമേ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂവെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Campus responds to recent murder of SFI actitvist Dheeraj by Congress workers| Public Opinion