ആ മലയാളി നടി എന്റെ അടുത്ത സുഹൃത്ത്; അവരോടൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയിക്കുകയാണെന്ന് തോന്നില്ല: ധനുഷ്
Entertainment
ആ മലയാളി നടി എന്റെ അടുത്ത സുഹൃത്ത്; അവരോടൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയിക്കുകയാണെന്ന് തോന്നില്ല: ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 1:48 pm

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. ആദ്യചിത്രത്തിലെ പ്രകടനത്തിന് ഒരുപാട് വിമര്‍ശനം കേട്ട ധനുഷ് പിന്നീട് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി മാറുകയായിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടുവട്ടം സ്വന്തമാക്കിയ ധനുഷ് ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.

മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് ധനുഷ്. മഞ്ജു വാര്യര്‍ തന്റെ അടുത്ത സുഹൃത്താണെന്ന് ധനുഷ് പറയുന്നു. സ്വാഭാവികമായ അഭിനയത്തിലൂടെയാണ് മഞ്ജു അത്ഭുതപ്പെടുത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യം സ്വീകരിച്ച ഉപദേശങ്ങളില്‍ ഒന്ന് കണ്‍മുമ്പില്‍ ഭയങ്കരമായി ഒരാള്‍ അഭിനയിക്കുകയാണെന്ന് തോന്നിയാല്‍ അവര്‍ മികച്ച അഭിനേതാവോ അഭിനേത്രിയോ അല്ല എന്നുള്ളതാണെന്നും അഭിനയിക്കുകയാണെന്ന് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും മനസിലാകാതെ ചെയ്യുന്നവരാണ് യഥാര്‍ത്ഥ അഭിനേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ആ ഉപദേശത്തിന്റെ അര്‍ഥം മനസിലായത് മഞ്ജു വാര്യരെ പോലുള്ളവര്‍ അഭിനയിക്കുമ്പോഴാണെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

‘മഞ്ജു വാര്യര്‍ അടുത്ത സുഹൃത്താണ്. സ്വാഭാവികമായ അഭിനയത്തിലൂടെയാണ് അവരെന്നും നമ്മളെ അത്ഭുതപ്പെടുത്തുന്നത്. സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യം ഞാന്‍ സ്വീകരിച്ച ഉപദേശത്തിലൊന്ന് കണ്‍മുമ്പില്‍ ഭയങ്കരമായി ഒരാള്‍ അഭിനയിക്കുകയാണെന്ന് തോന്നിയാല്‍ അവര്‍ മികച്ച അഭിനേതാവോ അഭിനയത്രിയോ അല്ല.

അഭിനയിക്കുകയാണെന്ന് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും മനസിലാകാതെ പെരുമാറുന്നവരാണ് യഥാര്‍ഥ അഭിനേതാക്കള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട ആ ഉപദേശത്തിന്റെ അര്‍ഥവും ആഴവും തിരിച്ചറിയുന്നത് മഞ്ജുവിനെ പോലുള്ളവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴാണ്,’ ധനുഷ് പറയുന്നു.

Content Highlight: Dhanush Talks About Manju Warrier