എഡിറ്റര്‍
എഡിറ്റര്‍
ഡി.എന്‍.എ ടെസ്റ്റിന് താന്‍ തയ്യാറല്ലെന്ന് ധനുഷ്
എഡിറ്റര്‍
Thursday 13th April 2017 1:35pm


ചെന്നൈ: തങ്ങളുടെ മകനാണെന്ന വാദവുമായെത്തിയ വൃദ്ധ ദമ്പതികളുടെ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി ഡി.എന്‍.എ ടെസ്റ്റിന് താന്‍ തയ്യാറല്ലെന്ന് തമിഴ് ചലച്ചിത്ര താരം ധനുഷ്. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കിലും തന്റെ ആത്മാര്‍ത്ഥയെ പരീക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും താരം പറഞ്ഞു.


Also read ‘യ്യോ.. പാമ്പേ പാമ്പേ..’; പാന്റ്സില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പാമ്പുമായി ഓഫീസിന്റെ ഉള്ളിലേക്ക് ഓടി കയറി യുവാവ്; വീഡിയോ


മധുര ജില്ലയിലെ മേലൂരിനടുത്തുള്ള കതിരേശന്‍, മീനാക്ഷി എന്നിവരാണ് പ്രായമായ തങ്ങള്‍ക്ക് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായ് എത്തിയത്. ദമ്പതികളുടെ വാദം താരം തള്ളിയതിനെത്തുടര്‍ന്നായിരുന്നു കേസ് കോടതിയിലെത്തിയത്.

മകനാണെന്ന് തെളിയിക്കുന്നതിനായി ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് കതിരേശനും ഭാര്യയും ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ഡി.എന്‍.എ ടെസ്റ്റിന് താന്‍ തയ്യാറല്ലെന്ന് താരം കോടതിയില്‍ അറിയിക്കുകയായിരുന്നു.

‘മറച്ചുവയ്ക്കാന്‍ ഒന്നുമില്ല പക്ഷേ തന്റെ ആത്മാര്‍ത്ഥതയെയും സ്വകാര്യതയെയും പരീക്ഷിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതിനാല്‍ ഇതുപോലെ ബാലിശമായ കേസില്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന’് ധനുഷ് കോടതിയില്‍ വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ഡി.എന്‍.എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ നിരവധി കേസുകളില്‍ പറഞ്ഞിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.

Advertisement