എഡിറ്റര്‍
എഡിറ്റര്‍
‘യ്യോ.. പാമ്പേ പാമ്പേ..’; പാന്റ്സില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പാമ്പുമായി ഓഫീസിന്റെ ഉള്ളിലേക്ക് ഓടി കയറി യുവാവ്; വീഡിയോ
എഡിറ്റര്‍
Thursday 13th April 2017 1:12pm

 

ന്യൂദല്‍ഹി: അപ്രതീക്ഷിതമായി പാമ്പിനെ കണ്ടാല്‍ പേടിക്കാത്തവര്‍ വിരളമാകും എന്നാല്‍ പാമ്പ് ശരീരത്തില്‍ കയറിയാലോ ? അങ്ങനെയൊരു അനുഭവം ഉണ്ടായിരിക്കുകയാണ് തായ്‌ലന്‍ഡിലെ ഒരു ഓഫീസില്‍. ഇടവഴിയിലും മറ്റും പാമ്പിനെകണ്ടാല്‍ ജീവന്‍ കൊണ്ടോടുന്നവര്‍ ഒരു റൂമിനകത്ത് അകപ്പെട്ടാല്‍ എങ്ങിനെയുണ്ടാകുമെന്നാണ് വീഡിയോയിലുള്ളത്.


Also read ‘ഒടുവില്‍ തനിനിറം പുറത്തെടുത്ത് യോഗി’; പിന്നോക്ക സമുദായത്തിനുള്ള ഉന്നത വിദ്യാഭ്യസ സംവരണങ്ങള്‍ എടുത്ത് കളഞ്ഞ് യു.പി സര്‍ക്കാര്‍


പേടികൊണ്ട് പരക്കം പായുന്ന ജീവനക്കാരെയാണ് വീഡിയോയില്‍ കാണുന്നതെങകിലും വീഡിയോ വീണ്ടും കാണുമ്പോള്‍ അല്‍പ്പം ചിരിക്കാതിരിക്കാനും തരമില്ല. ഓഫീസ് സി.സി.ടി.വിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഓഫീസില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഒരുങ്ങി വാതില്‍ തുറക്കുന്ന യുവാവിനു നേരെ ചുവരില്‍ കിടന്ന പാമ്പ് ചാടി വീഴുന്നതോടെയാണ് ഓഫീസില്‍ ബഹളം ആരംഭിക്കുന്നത്. യുവാവിന്റെ പാന്റ്സില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പാമ്പുമായി യുവാവ് ഓഫീസിന്റെ ഉള്ളിലേക്ക് കയറുകയായിരുന്നു.


Dont miss അംബേദ്കറിന് ആദരവുമായി ട്വിറ്റര്‍; ജയന്തിയോടനുബന്ധിച്ച് പ്രത്യേക ഇമോജി പുറത്തിറക്കി 


പാമ്പുമായി ഇയാള്‍ ഓഫീസിലെത്തിയതോടെ കൂട്ടബഹളമാണ് അവിടെ നടക്കുന്നത്. യുവാവ് നിലത്ത് കിടന്ന് പിടയുമ്പോള്‍ ജീവനക്കാരി വാതില്‍ തുറന്ന് പുറത്തേക്കോടുന്നതും ആളുകള്‍ കസേരയില്‍ കയറി നില്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

വീഡിയോ

Advertisement