ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ആതിഥേയരുടെ അപരാജിത ചെറുത്തുനില്‍പ്പിന് തടയിടാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ പോയതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്.
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
Sonal Dinusha anchored the innings time and time again this series. That is true lion-hearted determination! 🦁🇱🇰 #SLvIND #SriLankaCricket pic.twitter.com/kkhqgH2PEZ
— Sri Lanka Cricket 🇱🇰 (@OfficialSLC) August 27, 2026
അപരാജിത ചെറുത്തുനില്‍പ്പുമായി ലങ്കയെ തോല്‍വിയില്‍ നിന്നും കരകയറ്റിയ സോനല്‍ ദിനുഷ രണ്ടാം ടെസ്റ്റിന്റെ താരമായപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ് പരമ്പരയുടെ താരമായത്.
മൂന്ന് ഇന്നിങ്‌സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലായിരുന്നു താരത്തിന്റെ റണ്‍ വേട്ട.
A series to remember for Devdutt Padikkal 🙌#WTC27 | More here ➡️ https://t.co/7z0OHGObOc pic.twitter.com/HzI8lI3K0E
— ICC (@ICC) August 27, 2026
യുവതാരം സായ് സുദര്‍ശന് പരിക്കേറ്റതിന് പിന്നാലെയാണ് ദേവ്ദത്ത് പടിക്കലിന് പരമ്പരയില്‍ അവസരം ലഭിച്ചത്. വീണുകിട്ടയ അവസരം താരം കൃത്യമായി വിനിയോഗിക്കുകയും, മികച്ച പ്രകടനങ്ങളിലൂടെ മൂന്നാം നമ്പറിനുള്ള തന്റെ അവകാശം ശക്തമായി ഉന്നയിക്കുകയുമായിരുന്നു.
ഈ പരമ്പരയ്ക്ക് പിന്നാലെ താരത്തിന്റെ ടെസ്റ്റ് ശരാശരിയിലും വമ്പന്‍ കുതിപ്പുണ്ടായി. ലങ്കന്‍ പര്യടനത്തിന് മുമ്പ് 30.00 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരിയെങ്കില്‍, ലങ്കന്‍ മണ്ണിലെ മൂന്ന് ഇന്നിങ്‌സുകള്‍ താരത്തിന്റെ ആവറേജ് 69.66ലേക്ക് ഉയര്‍ത്തി.

Photo: BCCI/x.com
പടിക്കലിന് പുറമെ ധ്രുവ് ജുറെലിന്റെയും റിഷബ് പന്തിന്റെയും ബാറ്റിങ് ശരാശരി ഉയര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലടക്കമുള്ളവരുടെ ബാറ്റിങ് ആവറേജ് ചെറിയ തോതിലെങ്കിലും കുറഞ്ഞു.
ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് ശരാശരി – ലങ്കന്‍ പര്യടനത്തിന് മുമ്പും ശേഷവും
(താരം – പര്യടനത്തിന് മുമ്പുള്ള ആവറേജ് – ശേഷമുള്ള ആവറേജ് എന്നീ ക്രമത്തില്‍)
യശസ്വി ജെയ്‌സ്വാള്‍ – 48.75 – 47.49 📉
കെ.എല്‍. രാഹുല്‍ – 36.42 – 36.64 📈
ദേവ്ദത്ത് പടിക്കല്‍ – 30.00 – 69.66 📈
ശുഭ്മന്‍ ഗില്‍ – 44.31 – 43.47 📉
റിഷബ് പന്ത് – 43.37 – 43.82 📈
രവീന്ദ്ര ജഡേജ – 38.27 – 37.81 📉
ധ്രുവ് ജുറെല്‍ – 34.14 – 40.68 📈
*പരമ്പരയിലെ ബാറ്റിങ് ഓര്‍ഡറിന്റെ ക്രമത്തില്‍
അതേസമയം, ഈ സമനിലയോടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അനായാസം ജയിക്കാമായിരുന്ന മത്സരം സമനിലയായത് പോയിന്റ് നിലയില്‍ ഇന്ത്യക്ക് തിരിച്ചടിയായി.
ഈ വര്‍ഷം രണ്ട് ടെസ്റ്റുകളാണ് ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. വെല്ലിങ്ടണും ക്രൈസ്റ്റ് ചര്‍ച്ചുമാണ് വേദി.
Content Highlight: Devdutt Padikkal shows a significant surge in batting average before and after the Sri Lanka tour.
