ഐ.സി.സി ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം ദീപ്തി ശര്‍മ. അന്താരാഷ്ട്ര തലത്തില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് ദീപ്തി ശര്‍മ ചരിത്രമെഴുതിയത്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ദീപ്തി ശര്‍മ 4,000 അന്താരാഷ്ട്ര റണ്‍സ് എന്ന കരിയറിലെ മറ്റൊരു നാഴികക്കല്ല് താണ്ടിയത്. മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമാണ് ദീപ്തി ശര്‍മ.
ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ 4000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത് താരം, ആദ്യ ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങളും ദീപ്തി സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം എല്ലിസ് പെറിയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.
അതേസമയം, പാകിസ്ഥാനെതിരെ ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സാണ് സ്വന്തമാക്കിയത്. ഹസ്തദാന വിവാദത്തിന് പുറമെ ടോസടക്കം വിവാദമായ മത്സരത്തില്‍ പാക് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ടുണ്ടാക്കിയ ശേഷം സ്മൃതി മന്ഥാന 32 പന്തില്‍ 23 റണ്‍സ് നേടി മടങ്ങി. അധികം വൈകാതെ പ്രതീക റാവലും (37 പന്തില്‍ 31) പുറത്തായി.
അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. 20 പന്ത് നേരിട്ട താരം പുറത്താകാതെ 35 റണ്‍സ് അടിച്ചെടുത്തു.
𝗜𝗻𝗻𝗶𝗻𝗴𝘀 𝗕𝗿𝗲𝗮𝗸!#TeamIndia post 2⃣4⃣7⃣ on the board with a strong finish! 👏
4⃣6⃣ for Harleen Deol
3⃣5⃣* for Richa Ghosh
3⃣2⃣ for Jemimah Rodrigues
3⃣1⃣ for Pratika Rawal
പാകിസ്ഥാനായി ദിയാന ബായ്ഗ് നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റമീന്‍ ഷമീം, നഷ്‌റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content highlight: Deepti Sharma completes 4000 international runs