മമ്മൂക്ക ചിൽ ആണ്, ഞാൻ കാരണം സ്നാപ്ചാറ്റൊക്കെ ഡൗൺലോഡ് ചെയ്തിരുന്നു: ദീപ്തി സതി
Entertainment news
മമ്മൂക്ക ചിൽ ആണ്, ഞാൻ കാരണം സ്നാപ്ചാറ്റൊക്കെ ഡൗൺലോഡ് ചെയ്തിരുന്നു: ദീപ്തി സതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th July 2022, 10:50 am

മമ്മൂട്ടിയും ദീപ്തി സതിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു പുള്ളിക്കാരൻ സ്റ്റാറാ. ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ ചില അനുഭവങ്ങൾ പറഞ്ഞിരിക്കുകയാണ് ദീപ്തിയിപ്പോൾ. കൗമുദി മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘മമ്മൂക്കയെ ഞാൻ ആദ്യം കണ്ടപ്പോൾ ഭയങ്കര പേടിയുണ്ടായിരുന്നു. എങ്ങനെയാണ് സംസാരിക്കേണ്ടത്, മമ്മൂക്ക സ്ട്രിക്റ്റ് ആണോ എന്നൊക്കെ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ മമ്മൂക്ക ചിൽ ആണ്.

 

അദ്ദേഹത്തിനോട് സംസാരിക്കുമ്പോൾ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും. പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഞാൻ സ്‌നാപ്ചാറ്റ് ഉപയോഗിക്കുമായിരുന്നു. ചിലപ്പോൾ ഞാൻ അദ്ദേഹത്തിന് ഫിൽറ്റർ ഒക്കെ ഇട്ട് കാണിച്ചുകൊടുക്കും.

ആ സെറ്റിൽ മമ്മൂക്കയും ദിലീഷ് പോത്തൻ സാറും ഇന്നസെന്റ് അങ്കിളും ഒക്കെ ഉണ്ടായിരുന്നു. എനിക്ക് കൂടുതൽ കോമ്പിനേഷൻ അവരുടെ കൂടെയായിരുന്നു. ആ സമയത്ത് ഞാനാണ് മമ്മൂക്കക്ക് സ്നാപ്ചാറ്റ് പരിചയപ്പെടുത്തി കൊടുക്കുന്നത്.

ആ സമയത്ത് മമ്മൂക്ക സ്നാപ്ചാറ്റ് ഡൗൺലോഡ് ചെയ്തു, അതിനു കാരണം ഞാൻ ആയിരുന്നു. എപ്പോൾ അദ്ദേഹം ഏത് ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ല,’ ദീപ്തി പറഞ്ഞു.

ലളിതം സുന്ദരമാണ് ദീപ്തി അഭിനയിച്ച അവസാന മലയാള ചിത്രം. ബിജു മേനോൻ, മഞ്ജു വാര്യർ, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.

പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് ആണ് ഇനി ദീപ്തിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നയൻതാരയാണ് നായിക വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്

Content Highlight: Deepthi Sati says that Mammootty downloaded snap chat because of her