യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം
Kerala News
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th December 2021, 8:18 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം.

ക്ലിഫ് സുരക്ഷ അവലോകനം ചെയ്യാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചു. ആഭ്യന്തരവകുപ്പ് സെക്രട്ടറിയാണ്
ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വി.വി.ഐ.പികളുടെയും വി.ഐ.പികളുടെയും സുരക്ഷ ഏകോപനത്തിനായി ഒരു എസ്.പിയുടെ പ്രത്യേക തസ്തികയുമുണ്ടാക്കും. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് സംഭവം. പൊലീസിന്റെ കണ്ണ് വെട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന്റെ ഗേറ്റ് വരെയെത്തി പ്രതിഷേധം നടത്തിയിരുന്നത്.

സുരക്ഷാ വീഴ്ചയുണ്ടായതോടെ സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് വരുത്തി മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. പിന്നാലെ അച്ചടക്ക നടപടിയുടെ ഭാഗമായി അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Decision to increase security at Cliff House, the official residence of the Chief Minister