'തല കാണില്ലെന്ന്' രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി;സന്ദേശമെത്തിയത് ദുബായില്‍ നിന്ന്
Kerala News
'തല കാണില്ലെന്ന്' രമേശ് ചെന്നിത്തലയ്ക്ക് ഭീഷണി;സന്ദേശമെത്തിയത് ദുബായില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd August 2018, 9:44 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്ക് വധഭീഷണിയെന്ന് പരാതി. ഫോണിലൂടെയും വാടാസാപ്പ് വഴിയുമായിരുന്നു ഭീഷണി. ദുബായില്‍ നിന്നാണ് വധഭീഷണിയെത്തിയത്. തലകാണില്ലെന്നായിരുന്നു സന്ദേശം.

തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കി. ഇന്നലെ രാത്രിയോടെയായിരുന്നു ഭീഷണിയെത്തിത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന വിളി അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എടുത്തത്.

Also Read മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം; ചെറുതോണി ഒഴികെ എവിടേയും ജാഗ്രത നല്‍കിയില്ല: പിണറായിക്കെതിരെ വീണ്ടും ചെന്നിത്തല

തുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്‌തെങ്കിലും നിരന്തരം വിളി തുടര്‍ന്നു. എന്നാല്‍ ഫോണ്‍ ആരും എടുത്തിരുന്നില്ല. നമ്പര്‍ പരിശോധിച്ചതില്‍ നിന്ന് ദുബായ് രജിസ്‌ട്രേഷന്‍ നമ്പറാണെന്ന് വ്യക്തമായി.

നിരന്തരം ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വാട്‌സാപ്പിലൂടെ വീണ്ടും സന്ദേശം എത്തുകയായിരുന്നു. “ഫോണ്‍ എടുക്കടാ ചെന്നിത്തലേ” എന്ന വാക്കുകളോടെയായിരുന്നു ഭീഷണി.