മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു അസുരന്‍. 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് വെട്രിമാരന്‍ ആയിരുന്നു. മഞ്ജുവിനൊപ്പം ധനുഷും ഒന്നിച്ച അസുരനില്‍ പ്രകാശ് രാജ്, പശുപതി, യോഗി ബാബു തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ധനുഷ് ഇരട്ടവേഷത്തിലെത്തിയ ഈ ചിത്രം വെക്കൈ എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്‌കരണമായിരുന്നു. ബോക്‌സ് ഓഫീസ് വിജയത്തിന് പുറമെ നിരവധി നിരൂപക പ്രശംസയും ചിത്രം നേടി.
മഞ്ജു വാര്യരെ കുറിച്ച് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ധനുഷ്. മഞ്ജു വാര്യര്‍ തന്റെ അടുത്ത സുഹൃത്താണെന്ന് ധനുഷ് പറയുന്നു. സ്വാഭാവികമായ അഭിനയത്തിലൂടെയാണ് മഞ്ജു അത്ഭുതപ്പെടുത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യം സ്വീകരിച്ച ഉപദേശങ്ങളില്‍ ഒന്ന് കണ്‍മുമ്പില്‍ ഭയങ്കരമായി ഒരാള്‍ അഭിനയിക്കുകയാണെന്ന് തോന്നിയാല്‍ അവര്‍ മികച്ച അഭിനേതാവോ അഭിനയത്രിയോ അല്ല എന്നുള്ളതാണെന്നും അഭിനയിക്കുകയാണെന്ന് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും മനസിലാകാതെ ചെയ്യുന്നവരാണ് യഥാര്‍ത്ഥ അഭിനേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ആ ഉപദേശത്തിന്റെ അര്‍ഥം മനസിലായത് മഞ്ജു വാര്യരെ പോലുള്ളവര്‍ അഭിനയിക്കുമ്പോഴാണെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.
‘മഞ്ജു വാര്യര്‍ അടുത്ത സുഹൃത്താണ്. സ്വാഭാവികമായ അഭിനയത്തിലൂടെയാണ് അവരെന്നും നമ്മളെ അത്ഭുതപ്പെടുത്തുന്നത്. സിനിമയിലേക്ക് വന്നപ്പോള്‍ ആദ്യം ഞാന്‍ സ്വീകരിച്ച ഉപദേശത്തിലൊന്ന് കണ്‍മുമ്പില്‍ ഭയങ്കരമായി ഒരാള്‍ അഭിനയിക്കുകയാണെന്ന് തോന്നിയാല്‍ അവര്‍ മികച്ച അഭിനേതാവോ അഭിനയത്രിയോ അല്ല.
അഭിനയിക്കുകയാണെന്ന് കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും മനസിലാകാതെ പെരുമാറുന്നവരാണ് യഥാര്‍ഥ അഭിനേതാക്കള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേട്ട ആ ഉപദേശത്തിന്റെ അര്‍ഥവും ആഴവും തിരിച്ചറിയുന്നത് മഞ്ജുവിനെ പോലുള്ളവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴാണ്,’ ധനുഷ് പറയുന്നു.