ദലിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച്‌ സ്റ്റേഷനില്‍ തടഞ്ഞ് വെച്ച സംഭവം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
Kerala News
ദലിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച്‌ സ്റ്റേഷനില്‍ തടഞ്ഞ് വെച്ച സംഭവം; എസ്.ഐക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th May 2025, 12:53 pm

തിരുവനന്തപുരം: ദലിത് സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനില്‍ തടഞ്ഞ് വെച്ച പേരൂര്‍ക്കട എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ. പ്രസാദിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. വീഴ്ച്ചയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.

ദലിത് യുവതിയായ ബിന്ദുവിനോട്‌ പൊലീസ് മോശമായി പെരുമാറിയ സംഭവം വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതത്.

നടപടിയില്‍ സന്തോഷമുണ്ടെന്ന് ബിന്ദു പ്രതികരിച്ചു. എന്നാല്‍ മറ്റ് രണ്ട് പൊലീസുകാര്‍കൂടി സംഭവത്തില്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി ബിന്ദു പറഞ്ഞു.

Content Highlight: Dalit woman detained at station on theft charges; SI accused suspended