എഡിറ്റര്‍
എഡിറ്റര്‍
ആറുവയസുകാരിയായ ദളിത് പെണ്‍കുട്ടിയെക്കൊണ്ട് മലം കൈകൊണ്ട് വാരിച്ച് മേല്‍ജാതിക്കാരന്‍: സംഭവം മധ്യപ്രദേശില്‍
എഡിറ്റര്‍
Tuesday 22nd August 2017 7:50am

ഭോപ്പാല്‍: ആറുവയസുകാരിയായ ദളിത് പെണ്‍കുട്ടിയെക്കൊണ്ട് മേല്‍ജാതിക്കാരന്‍ അവളുടെ മലംകയ്യില്‍ എടുപ്പിച്ചു. ഗുന്ദോരയിലെ സ്‌കൂളിനു പുറത്തുവെച്ചാണ് സംഭവമെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ടീച്ചറോട് അനുമതി തേടിയശേഷം പെണ്‍കുട്ടി സമീപപ്രദേശത്ത് മലവിസര്‍ജനം നടത്തുകയായിരുന്നു. ഇതുകണ്ട പപ്പുസിങ് രോഷത്തോടെ പെണ്‍കുട്ടിയുടെ അടുത്തേയ്ക്ക് പോകുകയും മലം കൈകൊണ്ട് വാരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

‘ പെണ്‍കുട്ടി ഇക്കാര്യം പിന്നീട് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ദളിത് സമുദായത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം അവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.’ പൊലീസ് വിശദീകരിക്കുന്നു.


Also Read: ‘ റിപ്പബ്ലിക് ചാനലില്ലെങ്കില്‍ മാധ്യമധര്‍മ്മം തന്നെ ഇന്ത്യയില്‍ ഇല്ലാതായേനെ’ മോദിയെ തോല്‍പ്പിക്കുന്ന തള്ളുമായി അര്‍ണബ്


സിങ്ങിനെതിരെ സെക്ഷന്‍ 374 പ്രകാരം കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

രാജ്യത്തെ വലിയൊരു വിഭാഗം സാധാരണക്കാര്‍ക്ക് ഇപ്പോഴും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സ്വച്ഛ് ഭാരത് പോലുള്ള പദ്ധതികള്‍ കൊണ്ടുവന്നതല്ലാതെ സ്‌കൂളുകള്‍ക്കുപോലും ഇത്തരം പദ്ധതികള്‍ കൊണ്ട് ഗുണമൊന്നുമുണ്ടായിട്ടില്ലെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിരുന്നു.

Advertisement