സാമ്പത്തിക തർക്കം, വീട്ടിൽ കയറി ഭീഷണി; ഡബ്‌സി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th May 2025, 8:43 am
മലപ്പുറം: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റാപ്പര്‍ ഡബ്‌സി അറസ്റ്റില്‍. ഡബ്‌സി ഉള്‍പ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്ന് പേർ.
അറസ്റ്റിന് പിന്നാലെ നാല് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മലപ്പുറം ചങ്ങരംകുളം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് നടപടി.



