പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ചു; രണ്ട് മാസത്തിനിടെ രണ്ടാമത്തെ മരണം
national news
പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ചു; രണ്ട് മാസത്തിനിടെ രണ്ടാമത്തെ മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 9:54 am

ചെന്നൈ: ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ചു. തിരുവള്ളൂര്‍ സ്വദേശി എസ്. രാജശേഖര്‍ ആണ് മരണപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ല മരണകാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതികള്‍ മരണപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊടുങ്ങൈയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കുറ്റകൃത്യത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് രാജശേഖറിനെ പൊലീസ് വിളിപ്പിച്ചത്.

വീട്ടില്‍ അതിക്രമിച്ചു കയറല്‍, മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാജശേഖര്‍ കൊടുങ്ങൈയ്യൂര്‍ കേസില്‍ കുറ്റക്കാരനാണെമന്ന് സംശയിക്കുന്നതിനാലാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ശേഷം പ്രതി കുറ്റം ചെയ്‌തെന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രതി ചെയ്ത കുറ്റങ്ങള്‍ എല്ലാം സമ്മതിച്ചിരുന്നെന്നും തളര്‍ച്ച തോന്നുന്നതായി പറഞ്ഞതോടെ പൊലീസ് ഔട്ടപോസ്റ്റിലായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlight: Custodial death in chennai, second death within two months