നിലവിലെ സാഹചര്യത്തെ ഇന്ദിരാഗാന്ധിയുടെ ഭരണവുമായി താരതമ്യം ചെയ്യേണ്ടതില്ല: ശശി തരൂര്‍
national news
നിലവിലെ സാഹചര്യത്തെ ഇന്ദിരാഗാന്ധിയുടെ ഭരണവുമായി താരതമ്യം ചെയ്യേണ്ടതില്ല: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2025, 9:41 am

തിരുവനന്തപുരം: ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയില്ലെന്ന കോണ്‍ഗ്രസിന്റെ പ്രതികരണങ്ങള്‍ക്കെതിരെ ശശി തരൂര്‍. നിലവിലെ സാഹചര്യത്തെ ഇന്ദിരാഗാന്ധി ഭരണവുമായി താരതമ്യം ചെയ്യേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പ്രതികരണം.

ഇപ്പോഴുള്ള സാഹചര്യം 1971ല്‍ നിന്നും വ്യത്യസ്തമാണെന്നും ഭീകരതയ്‌ക്കെതിരെ താക്കീത് നല്‍കുക എന്ന ലക്ഷ്യം കൈവരിച്ചെന്നും തരൂര്‍ പ്രതികരിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനിടയില്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ടായതിനെതിരെയാണ് 1972ല്‍ ഇന്ദിരാഗാന്ധി അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

1971ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇന്ദിരാഗാന്ധി വഴങ്ങിയില്ലെന്നും അമേരിക്കയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നുണ്ട്.

എന്നാല്‍ അതില്‍ നിന്നും താരത്യമേന വ്യത്യസ്തമായാണ് തരൂരിന്റെ പ്രതികരണം. 1971ല്‍ ബംഗ്ലാദേശിനെ മോചിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും ഇപ്പോഴത്തെ ലക്ഷ്യം ഭീകരരെ പാഠം പഠിപ്പിക്കുകയെന്നതായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. അതില്‍ ഇന്ത്യ വിജയിച്ചുവെന്നും അതിന് ശേഷം സംഘര്‍ഷം മുന്നോട്ട് കൊണ്ടുപോവുകയെന്നത് യുദ്ധത്തിലേക്ക് നയിക്കുമെന്നും തരൂര്‍ പറഞ്ഞു.

Content Highlight: Current situation should not be compared with Indira Gandhi’s rule: Shashi Tharoor