സ്മിത്തും വാര്‍ണറും തിരിച്ചെത്തി; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
Cricket
സ്മിത്തും വാര്‍ണറും തിരിച്ചെത്തി; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 5:35 pm

മെല്‍ബണ്‍: ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പന്തു ചുരണ്ടല്‍ വിവാദത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ടില്‍ അടുത്തമാസം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചത്.

ആരോണ്‍ ഫിഞ്ചാണ് ടീം ഓസ്‌ട്രേലിയയെ നയിക്കുക. ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷിനെ ഉള്‍പ്പെടുത്തിയ ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മടങ്ങിയെത്തി. സ്പിന്നര്‍മാരായി ആദം സാമ്പ, നഥാന്‍ ലയോണ്‍ എന്നിവരെ ഉള്‍പ്പെടുത്തി. അലക്സ് കാരിയാണ് വിക്കറ്റ് കീപ്പര്‍.

പുതിയ സീസണിലേക്ക് 20 താരങ്ങളുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പക്ഷേ മിച്ചല്‍ മാര്‍ഷിനെയും മാറ്റ് റെന്‍ഷായെയും ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ മികച്ച പ്രകടനം നടത്തിയ പീറ്റര്‍ ഹാന്‍ഡ്കോംബ്, ആഷ്ടണ്‍ അഗര്‍, ബില്ലി സ്റ്റാന്‍ലേക്ക്, ആന്‍ഡ്രൂ ടൈ എന്നിവര്‍ക്കും പുതിയ ലിസ്റ്റില്‍ ഇടമില്ല.

ഓസ്ട്രേലിയ ടീം: ആരോണ്‍ ഫിഞ്ച് (നായകന്‍) ജേസണ്‍ ബെഹ്രണ്ടോഫ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), നഥാന്‍ കോള്‍ട്ടര്‍ നെയില്‍, പാറ്റ് കമ്മിന്‍സ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലയോണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വല്‍, ജൈ റിച്ചാഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ.