എഡിറ്റര്‍
എഡിറ്റര്‍
‘പതിനഞ്ച് മാസത്തിനിടെ കേരളത്തില്‍ ആര്‍.എസ്.എസ് കൊലപ്പെടുത്തിയത് 13 സി.പി.ഐ.എം പ്രവര്‍ത്തകരെ’; മനുഷ്യാവകാശ കമ്മീഷന് നിവേദനവുമായി സി.പി.ഐ.എം
എഡിറ്റര്‍
Thursday 10th August 2017 5:10pm

തിരുവനന്തപുരം: കേരളത്തില്‍ ആര്‍.എസ്.എസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് നിരത്തി സി.പി.ഐ.എമ്മിന്റെ നിവേദനം. ദേശീയ മനുഷ്യാവകാശ കമ്മീഷനുമുന്നിലാണ് സി.പി.ഐ.എം നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

കേരളത്തിലെ സി.പി.ഐ.എം ആക്രമണങ്ങളുടെ പേരില്‍ ആര്‍.എസ്.എസ് വ്യാപകമായി ദേശീയതലത്തില്‍ പ്രചരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ സഹിതം മനുഷ്യവകാശ കമ്മീഷന് നിവേദനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ 13 സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് നിവേദനത്തില്‍ പറയുന്നു.


Also Read :ലാലേട്ടാ നന്ദി…ആ മാസ്മരിക ശബ്ദത്തിന്; മോഹന്‍ലാലിന് നന്ദിയുമായി ജയറാം


ആലപ്പുഴ ജില്ലയില്‍ നാലുപേരും കണ്ണൂരില്‍ മൂന്ന് പേരും ആര്‍.എസ്.എസിന്റെ കൊലക്കത്തിക്കിരയായി. 232 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 85 വീടുകളും 76 പാര്‍ട്ടി ഓഫീസുകളും ആര്‍.എസ്.എസുകാര്‍ തകര്‍ത്തെന്നും നിവേദനത്തില്‍ പറയുന്നു. ആര്‍.എസ്.എസ് അക്രമത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നിവേദനത്തില്‍ സി.പി.ഐ.എം ആവശ്യപ്പെട്ടു.

Advertisement