ജാര്‍ഖണ്ഡില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗത്തെ വെടിവെച്ചുകൊന്നു
national news
ജാര്‍ഖണ്ഡില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗത്തെ വെടിവെച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th July 2023, 7:57 am

റായ്പൂര്‍: ജാര്‍ഖണ്ഡില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം സുഭാഷ് മുണ്ട വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടിന് റാഞ്ചി ദലദല്ലിയിലെ പാര്‍ട്ടി ഓഫീസീല്‍ കയറിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

ബൈക്കിലെത്തിയ അക്രമികളാണ് മുണ്ടയെ വെടിവെച്ചതെന്ന് റാഞ്ചി റൂറല്‍ പൊലീസ് സൂപ്രണ്ട് നൗഷാദ് ആലത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയെപ്പോഴേക്കും അക്രമികള്‍ കടന്നുകളയുകയായിരുന്നു.പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് അക്രമികള്‍ ഏഴ് ബുള്ളറ്റുകളാണ് മുണ്ടക്ക് നേരെ നിറയൊഴിച്ചത്. സംഭവത്തില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടക്കുന്നുണ്ട്. അക്രമികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ ദലദല്ലിയിലെ പ്രധാന റോഡ് ഉപരോധിച്ചാണ് ഇന്നലെ രാത്രി പ്രതിഷേധം നടത്തിയത്.

Content Highlight: CPIM state committee member shot dead in Jharkhand