എഡിറ്റര്‍
എഡിറ്റര്‍
വിശാഖപട്ടണത്ത് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബി.ജെ.പി അക്രമം
എഡിറ്റര്‍
Sunday 8th October 2017 9:46am

 

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.ഐ.എം കൊലപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ അക്രമണം.


Also Read:  മോദി സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി സംഘപരിവാര്‍ തൊഴിലാളി സംഘടന; പ്രതിഷേധം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ


ജഗദംബ ജങ്ഷനിലെ നന്ദൂരി പ്രസാദ് റാവു ഭവനിലേക്ക് മാര്‍ച്ച് നടത്തിയ സംഘം ഓഫീസ് മുറ്റത്ത് നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഓഫീസിനകത്തേക്ക് സംഘം കയറാന്‍ ശ്രമിച്ചെങ്കിലും ഓഫീസിലുണ്ടായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകരും സ്ഥലത്തെത്തിയ തൊഴിലാളികളും ചെറുക്കുകയായിരുന്നു

ബി.ജെ.പിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം മാധവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. പൊലീസിന്റെ അനുതിയില്ലാതെ പ്രകടനവുമായെത്തിയ എം.എല്‍.സിയും സംഘവും ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം നേതാക്കള്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം.


Dont Miss: ‘അയ്യേ.. അങ്ങിനെ അതും നാട്ടില്‍ പാട്ടായി’; സണ്ണി ലിയോണിനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തെ ജാഥാംഗങ്ങളാക്കിയ ബി.ജെ.പിയെ തുറന്നു കാട്ടി എ.ബി.പി ന്യൂസ്; വീഡിയോ


കേരളത്തില്‍ ജിഹാദി – സി.പി.ഐ.എം ഭീകരതക്കെതിരെ ബി.ജെ.പി ജനരക്ഷാ മാര്‍ച്ച് നടത്തുന്ന വേളയിലാണ് ആന്ധ്രയിലെ അക്രമം.

Advertisement