കൊവിഡ് പരിശോധനാ ഫലം ഓണ്‍ലൈനില്‍; വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
Kerala
കൊവിഡ് പരിശോധനാ ഫലം ഓണ്‍ലൈനില്‍; വെബ്‌സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 12:37 pm

തിരുവനന്തപുരം: കൊവിഡ് പരിശോധനാ ഫലം ഓണ്‍ലൈനായി അറിയാന്‍ സൗകര്യമൊരുക്കി ആരോഗ്യ വകുപ്പ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫലം അറിയുന്നതോടൊപ്പം വെബ്‌സൈറ്റ് വഴി പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമൊരുക്കിയതായി മന്ത്രി അറിയിച്ചു. നിലവില്‍ കൊവിഡ് പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ്.

പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍

1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. Download Test Report എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈല്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
4. SRF ID അറിയില്ലെങ്കില്‍ know your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക.

ശേഷം പരിശോധന നടത്തിയ തിയ്യതി, ജില്ല, പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി SRF ID മനസ്സിലാക്കി തുടര്‍ന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Covid Result In Online