ജസ്റ്റിസ് എം.വി രമണ സ്ഥാനമേറ്റു; സുപ്രീം കോടതിയുടെ 48ാം ചീഫ് ജസ്റ്റിസ്
India
ജസ്റ്റിസ് എം.വി രമണ സ്ഥാനമേറ്റു; സുപ്രീം കോടതിയുടെ 48ാം ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 12:18 pm

 

ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ 48ാമത്തെ ചീഫ് ജസ്റ്റിസായി എന്‍.വി രമണ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡ് സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമായിരുന്നു.

ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിച്ചിരുന്നു. പിന്നാലെയാണ് രമണ സ്ഥാനമേറ്റത്.

കൊവിഡ് വ്യാപനത്തിന്റെ പരീക്ഷണ ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നതെന്ന് ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിക്കവെ രമണ അഭിപ്രായപ്പെട്ടിരുന്നു.

അഭിഭാഷകരും ജഡ്ജിമാരും കോടതി ജീവനക്കാരടക്കം പലര്‍ക്കും രോഗം ബാധിച്ചു. ഈ മഹാമാരിയെ നമ്മുടെ സമര്‍പ്പണ മനോഭാവത്തിലൂടെ കീഴടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പറഞ്ഞു.

നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അവസരമുണ്ടാകാറുണ്ട്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2022 ഓഗസ്റ്റ് 26 വരെയുള്ള 16 മാസമാണ് ചീഫ് ജസ്റ്റിസായി എന്‍.വി രമണയ്ക്ക് കാലാവധി ഉണ്ടാകുക. കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പരിഗണിക്കും.

റഫാല്‍, ജമ്മു കശ്മീര്‍, സി.എ.എ – എന്‍.ആര്‍.സി അടക്കമുള്ള കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന എന്‍.വി രമണ പരിഗണിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Justice N V Ramana sworn in as 48th Chief Justice of India