ദല്‍ഹിയില്‍ പ്രതീക്ഷ? ഒരു മാസത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്ക്; ഗുജറാത്തില്‍ ഇങ്ങനെ
COVID-19
ദല്‍ഹിയില്‍ പ്രതീക്ഷ? ഒരു മാസത്തെ ഏറ്റവും കുറഞ്ഞ മരണ നിരക്ക്; ഗുജറാത്തില്‍ ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 10:10 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 1076 പുതിയ കൊവിഡ് കേസുകള്‍. 11 പേരാണ് ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ഒരു മാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണ് ഇത്. കഴിഞ്ഞ ദിവസം 12 പേരായിരുന്നു മരിച്ചത്.

ഇതോടെ സംസ്ഥാനത്തെ പൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.4 ലക്ഷം കടന്നു. 4,044 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 90 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേസമയം, ഗുജറാത്തില്‍ ബുധനാഴ്ച 1,073 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 66,777 ആയി ഉയര്‍ന്നു. 23 പേര്‍ക്കാണ് 24 മണിക്കൂറില്‍ ജീവന്‍ നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ