ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും ഒപ്പമുണ്ടായിരുന്ന എട്ട് പേര്‍ക്കും കൊവിഡ്; തിരുവനന്തപുരത്ത് പൊലീസുകാരില്‍ പരക്കെ രോഗബാധ
COVID-19
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും ഒപ്പമുണ്ടായിരുന്ന എട്ട് പേര്‍ക്കും കൊവിഡ്; തിരുവനന്തപുരത്ത് പൊലീസുകാരില്‍ പരക്കെ രോഗബാധ
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 3:14 pm

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന്‍ നിരീക്ഷണത്തില്‍ പോയി.

ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയത്.

പൂന്തുറ പൊലീസ് സ്റ്റേഷനിലെ പുത്തന്‍പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പൊലീസുകാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ മൂന്ന് പൊലീസുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പൊലീസുകാരും ക്വാറന്റീനിലാണ്.

വര്‍ക്കലയില്‍ ഗ്രേഡ് എ പൊലീസുദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ