ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ലിജോമോള്‍ ജോസ്. 2015ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാൻ ലിജോമോൾക്ക് സാധിച്ചു.
ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് ലിജോമോള്‍ ജോസ്. 2015ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാൻ ലിജോമോൾക്ക് സാധിച്ചു.
വളരെ വേഗം ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടി ജയ് ഭീം എന്ന ചിത്രത്തിലൂടെ കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ തമിഴിലും മലയാളത്തിലുമായി മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് നടി. ഇപ്പോൾ തൻ്റെ ജീവിതത്തിലുണ്ടായ ചില ബുദ്ധിമുട്ടുകളെ പറ്റി സംസാരിക്കുകയാണ് നടി.
തൻ്റെ അമ്മ രണ്ടാമത് കല്ല്യാണം കഴിച്ചതുകൊണ്ട് അച്ഛന്റെ ഫാമിലിയിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും കസിൻസ് ആരും തന്നോട് മിണ്ടാറില്ലായിരുന്നെന്നും ലിജോമോൾ പറയുന്നു.

ആ സമയത്ത് അവധിക്കാലത്ത് തനിക്ക് പോകാൻ വീടൊന്നും ഇല്ലായിരുന്നെന്നും ആർക്കും സംസാരിക്കാൻ താത്പര്യം ഇല്ലായിരുന്നെന്നും നടി പറഞ്ഞു.
അത്രയും കാലം ക്ലോസ് ആയിട്ടിരുന്ന ചേട്ടൻമാരും ചേച്ചിമാരും മിണ്ടാതായെന്നും അത്തരം കാര്യങ്ങൾ കൊണ്ട് തനിക്ക് ആ കുറച്ച് കാലം ബുദ്ധിമുട്ട് ആയിരുന്നെന്നും ലിജോമോൾ കൂട്ടിച്ചേർത്തു. ധന്യ വർമയോട് സംസാരിക്കുകയായിരുന്നു നടി.
‘എന്റെ അമ്മ രണ്ടാമത് കല്ല്യാണം കഴിച്ചതുകൊണ്ട് എന്റെ അച്ഛന്റെ ഫാമിലിയിലെ കുറെപേര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. അപ്പോള്‍ കസിന്‍സ് ഒന്നും ഞങ്ങളോട് മിണ്ടില്ല. അങ്കിള്‍, ആന്റി അങ്ങനെ ഒരുപാട് പേര് മിണ്ടില്ല. ആ ഒരു കുറച്ച് വര്‍ഷങ്ങളില്‍ വെക്കേഷനുകളില്‍ ഞങ്ങള്‍ക്ക് പോകാന്‍ വീടൊന്നുമില്ല.
കാരണം ആര്‍ക്കും സംസാരിക്കാൻ താത്പര്യമില്ല. അപ്പോള്‍ വെക്കേഷന്‍ സമയത്ത് എവിടെയും പോകാറില്ല. അപ്പോള്‍ അതൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നു. കാരണം, അത്രയും കാലം ക്ലോസ് ആയിട്ടിരുന്ന എന്റെ ചേട്ടായിമാരും, ചേച്ചിമാരും ആരും മിണ്ടുന്നില്ല. അങ്ങനെ കുറെ കാര്യങ്ങള്‍ കൊണ്ട് എനിക്ക് ബുദ്ധിമുട്ടായിരുന്നു എന്റെ ലൈഫിലെ കുറച്ച് കാര്യങ്ങള്‍,’ ലിജോമോൾ പറയുന്നു.
Content Highlight: Cousins who had been close for so long no longer spoke to each other says Lijomol Jose