മലയാളത്തില്‍ ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള രണ്ട് നടന്മാര്‍ അവരാണ്, പിന്നെ ആ നടിയും: സ്‌റ്റെഫി സേവ്യര്‍
Entertainment
മലയാളത്തില്‍ ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള രണ്ട് നടന്മാര്‍ അവരാണ്, പിന്നെ ആ നടിയും: സ്‌റ്റെഫി സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st July 2025, 2:12 pm

മലയാള സിനിമയില്‍ ഏറ്റവും മികച്ച കോസ്റ്റ്യൂം സെന്‍സുള്ള താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറും സംവിധായകയുമായ സ്‌റ്റെഫി സേവ്യര്‍.

മലയാള സിനിമയില്‍ ഏറ്റവും കോസ്റ്റ്യൂം സെന്‍സുള്ള നടന്മാരില്‍ രണ്ടുപേര്‍ ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയുമാണെന്ന് സ്റ്റെഫി പറയുന്നു.

കൊറിയന്‍ സ്റ്റൈലൊക്കെ ഇവിടെ ട്രെന്‍ഡ് ആകുന്നതിന് മുന്‍പ് തന്നെ ഇവര്‍ രണ്ടുപേരും അത് ഫോളോ ചെയ്തിട്ടുണ്ടെന്നും സ്‌റ്റെഫി പറയുന്നു. നടിമാരില്‍ ഐശ്വര്യ ലക്ഷ്മിയാണെന്നും അടിപൊളി കോസ്റ്റ്യൂം സെന്‍സാണ് ഐശ്വര്യയുടേതെന്നും സ്‌റ്റെഫി പറഞ്ഞു.

‘ആസിഫ് അലിയും ദുല്‍ഖര്‍ സല്‍മാനും ഭയങ്കര കോസ്റ്റ്യൂം സെന്‍സാണ്. ഇവിടെ കൊറിയന്‍ സ്റ്റൈല്‍ ട്രെന്‍ഡ് ആകുന്നതിന് മുന്‍പ് ഇവര്‍ രണ്ടുപേരുമാണ് അത് ഫോളോ ചെയ്തത് എന്ന് തോന്നിയിട്ടുണ്ട്.

അതുപോലെ ഏറ്റവും നല്ല കോസ്റ്റ്യൂം ഐഡിയ ഉള്ളതും ഏറ്റവും നല്ല ട്രെന്‍ഡ് ഫോളോ ചെയ്യുന്നതും ഐശ്വര്യ ലക്ഷ്മിയാണ്. അവള്‍ എന്റെ സുഹൃത്തായതുകൊണ്ടല്ല. അവള്‍ എനിക്ക് പോലും ടിപ്‌സ് തരാറുണ്ട്. ഭയങ്കര അപ്‌ഡേറ്റഡാണ്.

അതുപോലെ നടിമാരില്‍ ഏത് ഡ്രസിട്ടാലും ചേരുന്നത് ‘മംമ്ത മോഹന്‍ദാസിനാണ്. അവര്‍ക്ക് എല്ലാ തരത്തിലുള്ള ഡ്രസും ചേരും. എന്ത് ചെയ്താലും അവര്‍ക്ക് സ്യൂട്ടാവാറുണ്ട്,’ സ്‌റ്റെഫി പറഞ്ഞു.

കോസ്റ്റ്യൂം ചെയ്യണമെന്ന് ആഗ്രഹിച്ച സെലിബ്രറ്റി ആരാണെന്ന ചോദ്യത്തിന് അത് ലാലേട്ടനാണെന്നായിരുന്നു സ്‌റ്റെഫിയുടെ മറുപടി.

ലാലേട്ടനൊപ്പം ഞാന്‍ ആറാട്ട് ചെയ്തിരുന്നു. അതില്‍ പക്ഷേ ജിഷാദും കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം കംപ്ലീറ്റ്‌ലി എനിക്കൊരു സിനിമ ചെയ്യണമെന്നുമുണ്ട്.

ഏതെങ്കിലും സിനിമയില്‍ ചെയ്ത കോസ്റ്റ്യൂം നന്നാക്കാമായിരുന്നു എന്ന് തോന്നിയോ എന്ന ചോദ്യത്തിന് അള്ള് രാമേന്ദ്രനിലെ കോസ്റ്റ്യൂം നന്നാക്കാമായിരുന്നു എന്ന് തോന്നിയിരുന്നെന്നായിരുന്നു സ്റ്റെഫിയുടെ മറുപടി. അത് ചെയ്തപ്പോള്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കുറച്ച് ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ നന്നാക്കാമായിരുന്നെന്ന് തോന്നിയിരുന്നു.

ഒരു പിരിയഡ് സിനിമയാണെങ്കില്‍ ആ കോസ്റ്റ്യൂം ഏറ്റവും നന്നായി പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന താരം ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് എന്നായിരുന്നു സ്റ്റെഫിയുടെ മറുപടി. നടിമാരില്‍ മംമ്തയും ശ്വേതാ മേനോനുമൊക്കെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റെഫി പറഞ്ഞു.

Content Highlight: Costume Designer Stephy Zaviour about Costume Sense of Actors